മലപ്പുറം: തിരൂരിൽ പ്രായപൂത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) യെ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ ഫോണിൽ പാകത്തിയത് യുവതിയുടെ ഭർത്താവ് സാബിക് ആണെന്ന് പരാതിയിൽ പറയുന്നു. തിരൂർ ബി പി അങ്ങാടി സ്വദേശിയായ സാബിക് ഇപ്പോൾ ഒളിവിലാണ്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. മറ്റ് സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ തിരൂർ പോലീസ് കേസെടുത്തു യുവതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേക്ഷണം ഊർജിതമാക്കി പോലീസ്.






