സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊഴിഞ്ഞാവാറയിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 25നാണ് ഭാര്യ ദീപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസമയത്ത് ദീപികയ്ക്ക് അപസ്മാരമാണെന്നായിരുന്നു ശിവദാസൻ അയൽവാസികളെ അറിയിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് സംഭവത്തിന്റെ യഥാർത്ഥ വിവരം പുറത്തുവന്നത്.

ശിവദാസനും ദീപികയും പ്രണയവിവാഹിതരായിരുന്നു. വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്ന് ദീപിക മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യം മുതലെടുത്ത് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ശിവദാസൻ ഭാര്യയെ വിശ്വസിപ്പിച്ചതായും കണ്ടെത്തി. ദീപിക സാരിയിൽ തൂങ്ങി മരിച്ചെങ്കിലും ശിവദാസൻ സൂത്രത്തിൽ തൂങ്ങാതെ മാറി നിന്നു. ഭാര്യയെ വഞ്ചിച്ചു കൊലപ്പെടുത്താൻ ആണ് ശിവദാസൻ ശ്രമിച്ചതെന് കൊഴിഞ്ഞാമ്പാറ പോലീസ് കണ്ടെത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.