തൃശൂർ: ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് ആല സ്വദേശി വിജയ് ഭവനിൽ ദയാലാലിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ.മിനി 27 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
2023ൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയശേഷം സഹായിയായി ചമഞ്ഞ് കൂടെക്കൂടി പീഡിപ്പിച്ചെന്നാണു കേസ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു പ്രതി. സംഭവസമയം യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.പി.ജോയിയാണു കേസ് റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്



