തൃശ്ശൂർ: ചാലക്കുടിയിൽ ലോക എയ്ഡ്സ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചാലക്കുടി ടിടിസിയുടെയും എയ്ഡ് സെന്ററിനെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചികിത്സയിൽ കഴിയുന്ന എംഎൽഎ സനീഷ് കുമാർ ജോസഫ് ചാലക്കുടി സെൻറ് ആശുപത്രിയിൽ വച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്
ചാലക്കുടി ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ എയ്ഡ്സ് എയ്ഡ് സെന്റർ ജയൻ ജോസഫ് പട്ടത്ത് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ അജു ആന്റണി മുഖ്യ അതിഥിയായി. റെഡ് റിബൺ ധരിക്കൽ ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി റെഡ് റിബൺ വരച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
രാധാകൃഷ്ണൻ, സിജോ ജോസ് മനു മേനോൻ ആകാശ് കൃഷ്ണൻ രതീഷ് പി എസ് എയ്ഞ്ചൽ തോമസ് മഹിമ എന്നിവർ സംസാരിച്ചു തുടർന്ന് ജയൻ ജോസഫ് പട്ടത്ത് നയിക്കുന്ന എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ നടന്നു.










