സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മലപ്പുറത്ത് ലോക എയ്ഡ്സ് എച്ച്ഐവി ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: സാമൂഹിക പരിവര്‍ത്തനത്തിനുള്ള വിപ്ലവകരമായ ഇടപെടല്‍ നടത്തിയിട്ടുള്ള വിദ്യാര്‍ഥികളില്‍ നിന്നുതന്നെ എച്ച്.ഐ.വി അണുബാധക്കെതിരെ ജനകീയ പ്രതിരോധത്തിനുള്ള മുന്നേറ്റം ഉണ്ടാകണമെന്ന് സബ് കളക്ടര്‍ ദിലീപ് കൈനിക്കര.  ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍  ഡോ. റഹ്‌മത്തുന്നീസ സന്ദേശം കൈമാറി. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. കെ.എം. നൂന മര്‍ജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, പഞ്ചായത്ത് സെക്രട്ടറി ടി. അബ്ദു സലീം, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ്. വിജയകുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ പി.യു. സനീഷ്, കമ്മ്യൂണിറ്റി സര്‍വൈവര്‍ കോര്‍ഡിനേറ്റര്‍ വി.കെ. ഷെരീഫ്, റെഡ്ക്രോസ് ചെയര്‍മാന്‍ എം.വി. വാസുണ്ണി, എന്‍.സി ഷാഹില, കെ.എം അഭിജിത്ത്, പി.കെ. ജീജ, രാജേഷ് പ്രശാന്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ സന്ദേശ റാലിയില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനം റെഡ് റിബ്ബണ്‍ ക്യാംപയിന്‍, ബലൂണ്‍ പറത്തല്‍, ബോധവത്ക്കരണ ക്ലാസ്സ്, കാന്റില്‍ ലൈറ്റ് ക്യാംപയിന്‍, കളര്‍ ഹാന്‍സ് ക്യാംപയിന്‍, പോസ്റ്റര്‍ രചനാമത്സരം, ബാന്റ് മേളം എന്നിവയും നടത്തി. പോസ്റ്റര്‍ രചനാ മത്സരവിജയികള്‍ക്ക് സബ് കളക്ടര്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. തുടര്‍ന്ന് എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ ഫ്ളാഷ് മോബും കുറ്റിപ്പുറം ടൗണില്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement