Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം;മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം:പെരുമ്പാവൂരിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി.വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ,മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

വേങ്ങൂര്‍ പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകായി പടര്‍ന്നുപിടിച്ചത്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നാണ് നിഗമനം. ഇപ്പോള്‍ 208 രോഗബാധിതരുണ്ട്. പലരും നിര്‍ധന കുടുംബത്തില്‍ പെട്ടവരാണ്
ഇവരുടെ ചികിത്സാ ചെലവിന് പണം കണ്ടെത്തുന്നതിനായി ഇന്ന് വേങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഫണ്ട് പിരിവ് ആരംഭിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix