സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

യെസ് ബാങ്കിന്‍റെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം 55.4 ശതമാനം വര്‍ധിച്ച് 952 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ യെസ് ബാങ്കിന്‍റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 55.4 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 45.4 ശതമാനവും വര്‍ധിച്ച് 952 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 28.7 ശതമാനം വര്‍ധിച്ച് 1,389 കോടി രൂപയിലും എത്തിയിട്ടുണ്ട്.

ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10.9 ശതമാനം വര്‍ധനവോടെ 2,466 കോടി രൂപയിലെത്തി. തുടര്‍ച്ചയായ ആറാം ത്രൈമാസത്തിലും ചെലവും വരുമാനവുമായുള്ള അനുപാതം കുറച്ച് 66.1 ശതമാനം എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.

ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ 5.5 ശതമാനം വാര്‍ഷിക വര്‍ധനവോടെ 2,92,524 കോടി രൂപയിലെത്തി. കാസ അനുപാതം 34 ശതമാനമെന്ന നിലയിലേക്കും ഉയര്‍ന്നു. അറ്റ വായ്പകള്‍ 5.2 ശതമാനം വാര്‍ഷിക വര്‍ധനവോടെ 2,57,451 കോടി രൂപയിലും എത്തി.

ലാഭക്ഷമതയുടെ കാര്യത്തിലെ വളര്‍ച്ചയും ആസ്തി നിലവാരത്തില്‍ ശക്തമായ വര്‍ധനവുണ്ടായതും അടക്കം വളരെ മികച്ചൊരു ത്രൈമാസത്തിലൂടെയാണ് യെസ് ബാങ്ക് കടന്നു പോയതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. വായ്പകളുടെ കാര്യത്തില്‍ മുന്നേറ്റം കൈവരിക്കാനായെന്നും കാസ പ്രകടനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രകടനം തുടരാനായെന്നും ഈ മേഖല മൊത്തത്തില്‍ നേരിട്ട വെല്ലുവിളികള്‍ക്കിടയിലും കാസയുടെ കാര്യത്തിലുണ്ടായ ഗണ്യമായ ഉയര്‍ച്ച നിക്ഷേപങ്ങളുടെ ചെലവിന്‍റെ കാര്യത്തില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താനും സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement