സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഈ രാജ്യത്ത് കുറഞ്ഞ വിലക്ക് ഐ ഫോൺ കിട്ടും: വാങ്ങുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അത്യുഗ്രൻ ഫീച്ചറുകളുമായി ഐ ഫോൺ 17ാം സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. പുത്തൻ മാറ്റങ്ങളോടെ പുറത്തിറങ്ങിയ സീരിസിൽ താരമായത് ഐഫോൺ 17 എയർ ആണെന്ന കാര്യത്തിൽ സംശയമില്ല. പലരും പുതിയ മോഡൽ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ്. എന്നാൽ പുതിയ മോഡൽ ഐഫോൺ ഏത് രാജ്യത്തുനിന്ന് വാങ്ങിയാലാണ് ഏറ്റവും വിലക്കുറവിൽ കിട്ടുക? ആപ്പിൾ ഫോണുകൾക്ക് ഓരോ രാജ്യങ്ങളിലും ഓരോ വിലയാണ്. ഓരോ രാജ്യങ്ങളിലെ വില എടുത്ത് പരിശോധിച്ചാൽ പതിനായിരം രൂപയിൽ കൂടുതൽ വ്യത്യാസം വരും.

ഐഫോൺ 17 ബേസ് 256 ജിബി മോഡലിന് 82,900 രൂപയിലാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്. ഐഫോൺ എയറിന്റെ വില 1,19,900 രൂപയിൽ ആരംഭിക്കുന്നു. ഐഫോൺ പ്രോ മോഡലിന് 1,34,900 രൂപയും 17 പ്രോ മാക്സിന് 149,900 രൂപയുമാണ് വില. എല്ലാ പുതിയ ഐഫോണുകളും 256 ജിബി ബേസ് സ്റ്റോറേജ് മോഡലുമായാണ് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പുതിയ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ സെപ്തംബർ 12 മുതൽ പ്രീഓർഡറുകൾക്ക് ലഭ്യമാകും. സെപ്തംബർ 19 മുതൽ ഇന്ത്യയിൽ വിൽപനയ്‌ക്കെത്തും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.