കാസര്‍കോട്: കുമ്പളയില്‍ യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകനും യുവതിയുടെ സുഹൃത്തുമായ തിരുവല്ല സ്വദേശി അനില്‍കുമാര്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അനില്‍ കുമാര്‍ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫീസ് മുറിയില്‍ യുവ അഭിഭാഷകയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയും അറസ്റ്റിലായ അഭിഭാഷകനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റായിരുന്നു അഡ്വക്കേറ്റ് രഞ്ജിത. ഇവര്‍ ഇരുവരും തമ്മിലുള്ള മൊബൈല്‍ ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.




