ബംഗളൂരു: കര്‍ണാകടയിലെ ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് ചേതനാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലാകുകയും ഇത് പ്രതിയുടെ പകയ്ക്ക് കാരണമാകുകയും ചെയ്തു. തുടര്‍ന്നായിരുന്നു കൊലപാതകം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറ്റു വിവരങ്ങള്‍ പുറത്തു വരും.






