Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലുവ: 4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടത്തല ഇടയത്താളി വീട്ടിൽ ഹൈനസ് എന്നയാളെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഐരാപുരം തട്ടുപാലം പ്രദേശത്തെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു പിടിച്ചെടുത്തത്.

കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിജിത്ത് എം., നിസാർ കെ.വി., അബൂബക്കർ വി.എസ്., എഎസ്ഐമാരായ അബ്ദുൾ റഷീദ് സി.എ., മുരളീധരൻ യു.എ., സിനോജ് ആന്റണി, സിപിഒമാരായ ബിബിൻരാജ് ഒ.എസ്., ടോമി കെ.എ. എന്നിവർ ഉൾപ്പെട്ട സംഘമാണ് നടപടി സ്വീകരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix