ഇടുക്കി: പോക്സോ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലാക്കലിനെ സംഘടനാ ചുമതലകളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.15- വയസുകാരിയെ ലൈംഗികമായിഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഷാനെ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാവുമായി ഷാൻ നേരത്തെ സൗഹൃദത്തിലായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ മൂന്ന് വർഷം മുമ്പ് ലൈംഗികപരമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വിവരം പുറത്തുപറയുന്നത്. ചൈല്‍ഡ് ലൈൻ പ്രവർത്തകർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാർ പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംഭവം വലിയ വിവാദമായതിന് പിന്നാലെ നേതാക്കള്‍ ഇടപെട്ട് ഷാനെ പുറത്താക്കിയതായുള്ള അറിയിപ്പ് നല്‍കിയിരുന്നു.






