കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറില്‍ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്.
കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവത്തിന് ശേഷംനടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നു പൊലീസ് കത്തി കണ്ടെത്തി. അക്രമികള്‍ ഒരാളെന്നു സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരുക്കേറ്റ മുഹമ്മദ് ജനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






