കൊച്ചി: കേരള സ്റ്റോറി 2 സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ തീയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയേറ്ററിൽ അധികൃതരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദർശിപ്പിക്കില്ലെന്നും ബഹിഷ്കരിക്കണമെന്നുമാണ് ഡിവൈഎഫ്ഐ പറയുന്നത്. അതേസമയം സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ കാണാനാളില്ല എന്ന വസ്തുതയുമുണ്ട്. പലയിടത്തും ഒന്നോ രണ്ടോ പേർ മാത്രം ബുക്ക് ചെയ്തതിനാൽ ഷോകൾ ക്യാൻസലാക്കുന്ന നിലയിലാണ്.






