Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പറവൂരിൽ 15 പവൻ സ്വർണമോഷണം; വീട്ടുജോലിക്കാരി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പറവൂരിൽ ജോലിക്കാരിയായി നിന്നിരുന്ന വീട്ടിൽ നിന്ന് 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈതാരം പൊട്ടന്റെപറമ്പിൽ വീട്ടിൽ ശ്രീജ (47)യെയാണ് പറവൂർ പോലീസ് പിടികൂടിയത്.

കോട്ടുവള്ളി കൈതാരം ശ്രീമുരളി വീട്ടിൽ ശ്രീദേവി അമ്മയുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ലോക്കറിൽ നിന്ന് ആഭരണങ്ങൾ നഷ്ടമായ വിവരം വീട്ടുകാർ ശ്രദ്ധയിൽപ്പെട്ടത്. ലോക്കറിന്റെ പൂട്ട് തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ശ്രീദേവി അമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ശ്രീജയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് വിവരം. മോഷ്ടിച്ച സ്വർണം പണയംവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix