Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

16ാം ധന കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേരളത്തിന് തിരിച്ചടി: സി എസ് ഇ എസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 16ാം ധന കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേരളത്തിന്‍റെ സാമ്പത്തിക താല്‍പര്യങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ സോഷ്യോ, ഇക്കണോമിക്ക് ആന്‍റ് എന്‍വിറോണ്‍മെന്‍റല്‍ സ്റ്റഡീസ് (CSES) വിമര്‍ശിച്ചു. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന് ധന കമ്മീഷന്‍ തയ്യാറാകാത്തത് സംസ്ഥാനത്തിന് വലിയ നഷ്ടം വരുത്തുമെന്ന് സി എസ് ഇ എസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, നികുതി ഇതര വരുമാനവും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണമെന്ന ആവശ്യവും കമ്മീഷന്‍ തള്ളിക്കളഞ്ഞു.

പ്രത്യേക തീരുവ, സര്‍ചാര്‍ജ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാതെ കേന്ദ്രം ഏകപക്ഷീയമായി ധനസമാഹരണം നടത്തുന്ന നിലവിലെ സമ്പ്രദായം തുടരാന്‍ ധന കമ്മീഷന്‍ അനുകൂല നിലപാട് സ്വീകരിച്ചതും കേരളത്തിന് തിരിച്ചടിയാണെന്ന് സംഘടന വ്യക്തമാക്കി.ഗ്രാമീണ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ ദോഷം ചെയ്യും. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സി എസ് ഇ എസ് മുന്നറിയിപ്പ് നല്‍കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer