Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ; മുങ്ങിപ്പോകാതെ രക്ഷിച്ചത് ഡയപ്പർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിയോനി: മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തതിന് പിന്നാലെയാണ് വിചിത്ര സംഭവങ്ങളുടെ തുടക്കം. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുരരങ്ങനെ ഓടിക്കാൻ ശ്രമിക്കുകയും കുരങ്ങനിൽ നിന്ന് കുട്ടിയെ വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാർ വിടാതെ പിന്തുടരാൻ തുടങ്ങിയതോടെ കുരങ്ങനും ഭയന്നു. പരക്കം പാച്ചിലിൽ കുരങ്ങന്റെ കയ്യിൽ നിന്ന് കുഞ്ഞ് സമീപത്തെ കിണറിലേക്ക് വീഴുകയായിരുന്നു.

എന്നാൽ ഡയപ്പറിട്ടത് മൂലം കുഞ്ഞ് വെള്ളത്തിൽ പൊങ്ങി കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ കുട്ടിയെ മുങ്ങിപ്പോകും മുൻപ് രക്ഷിച്ചു.രക്ഷപ്പെടുത്തിയ ശേഷം കുട്ടി ചലിക്കാതെ വന്നതോടെ രാജേശ്വരി രാത്തോഡ് എന്ന നഴ്സ് കുട്ടിക്ക് സിപിആർ നൽകുകയായിരുന്നു. സിപിആർ ലഭിച്ചതോടെ കുട്ടി ശ്വസിക്കാൻ ആരംഭിക്കുകയായിരുന്നു. കുട്ടിയെ വൈകാതെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നിലയിൽ ഭയക്കാനൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

കുരങ്ങനുമായുള്ള പിടിവലിക്കിടെ കുഞ്ഞിനെ പരിക്കേറ്റിട്ടില്ലെന്നതാണ് ആശ്വാസകരമായ വസ്തുത. മാഡ്വയിലെ പവർ പ്ലാന്റിലെ ജീവനക്കാരനായ അരവിന്ദ് റാത്തോഡിന്റെ പെൺകുഞ്ഞിനെയാണ് കുരങ്ങ് തട്ടിയെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer