Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാർ ഏലിയാ കത്തീഡ്രൽ ഭവന പദ്ധതിയുടെ കൂദാശ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:  മാർ ഏലിയ കത്തീഡ്രലിൽ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഇടവകയിൽപ്പെട്ട അർഹരായവർക്ക് വീടുനൽകുന്ന പദ്ധതിയുടെ മൂന്നാംഘട്ട കൂദാശ പുതുപ്പള്ളിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ നിർവഹിച്ചു.

ഒന്നര കോടിയിലധികം രൂപ ചെലവിൽ 15 വീടുകളാണ് പൂർത്തീകരിച്ചത്. ഭവന പദ്ധതിക്ക് ചുക്കാൻ പിടിച്ച മുൻ വികാരി ഫാ. വർഗീസ് സഖറിയായെയും ഭവനനിർമാണത്തിന്റെ പണികൾ ഏറ്റെടുത്ത് നടത്തിയ കോൺട്രാക്ടർ, കെട്ടിടം രൂപകൽപ്പന ചെയ്ത ആർക്കിടെക്ട്, നിർമാണത്തിന്മേൽ വഹിച്ച ഇടവകയുടെ ടെക്‌നിക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും കാതോലിക്കാ ബാവാ നിർവഹിച്ചു.

ചടങ്ങിൽ ഫാ. വർഗീസ് സക്കറിയ മറ്റത്തിൽ, വികാരി ഫാ. ബ്രിജിത് കെ. ബേബി, ട്രസ്റ്റിമാരായ എബി ബി. കുര്യൻ, പ്രൊഫ. ബാബുജി മാത്യു, സെക്രട്ടറി എബി എം. തോമസ്, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു പുതുപ്പറമ്പിൽ, വാർഡ് മെമ്പർ അന്നമ്മ എബ്രഹാം എന്നിവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer