Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചങ്ങനാശേരിയിൽ ഡോക്ടറെ മർദിച്ച കേസ് മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരി നേച്ചർ സൊസൈറ്റി പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനും കോട്ടയം ഭാരത് ആശുപത്രിയിലെ ഡോക്ടറുമായ ശ്രീകുമാറിനെ ആക്രമിച്ച കേസിൽ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ചങ്ങനാശേരി നഗരസഭയിലെ ബിജെപി അംഗം എൻ.പി. കൃഷ്ണകുമാറാണ് അറസ്റ്റിലായത്.

ഈ കേസിലെ പ്രതിയും കൃഷ്ണകുമാറിന്റെ സഹോദരനുമായ നടൻ കൃഷ്ണപ്രസാദ് ഒളിവിലാണ്. കൃഷ്ണപ്രസാദാണ് ഒന്നാം പ്രതി. ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ കൃഷ്ണകുമാറിനു ജാമ്യം ലഭിച്ചു. കൃഷ്ണപ്രസാദ് ഒളിവിലാണെന്നും അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു.

ചങ്ങനാശ്ശേരി പെരുന്നയിൽ ഡോ. ശ്രീകുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നടന്ന നിർമാണത്തെച്ചൊല്ലി ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരുക്കേറ്റ ശ്രീകുമാർ ചികിത്സയിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix