സംഗീത സംവിധായകൻ എആർ റഹ്മാൻ വിവാഹമോചിതനാകുന്നു
സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അഭിഭാഷക മുഖേന സൈറയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 29 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 1995 ലാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്. രണ്ട് പേരും തമ്മിലുള്ള പ്രശ്‍നങ്ങൾ പരിഹരിക്കാനാകുന്നില്ലെന്നും അതുകൊണ്ടാണ് ഏറെ പ്രയാസത്തോടെ ആണെങ്കിലും പിരിയുക എന്ന തീരുമാനത്തിൽ എത്തിയത് എന്നാണ് സൈറയുടെ പ്രസ്താവന. പിന്നാലെ വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി എആർ റഹ്മാനും രംഗത്ത് […]
Read more

