സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 5, 2025

Year : 2026

തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ വെട്ടിക്കൊന്ന് മകൻ. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രദീപ് മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്നതിനിടെ കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ്. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ താൻ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായി വിവരം.
Read more

കേസുണ്ടെങ്കിൽ പാസ്പോർട്ട് കിട്ടുമോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

പഠിക്കുന്ന കാലത്തും പിന്നീടും എന്തെങ്കിലുമൊക്കെ രാഷ്ട്രീയ കേസുകളിലും, മറ്റ് അടിപിടി കേസുകളിലും ഉൾപ്പെടുന്നവർ നിരവധിയാണ്. അവരിൽ പലർക്കും പാസ്പോർട്ട് കിട്ടുമോയെന്നതിൽ പലതരത്തിലുള്ള സംശയങ്ങളും ഉണ്ട്. കട ബാധ്യതകൾ മൂലമുള്ള പ്രാരാബ്ധം കൊണ്ടും കൂടുതൽ മികച്ച തൊഴിലിന് വേണ്ടിയും മികച്ച വിദ്യാഭ്യാസവസരങ്ങൾക്ക് വേണ്ടിയും പ്രവാസജീവിതം തെരഞ്ഞെടുക്കുന്നവർ ഒട്ടേറെയാണ്. ഇന്ത്യയിൽ നിന്ന പുറത്തേക്ക് പോകാൻ ടിക്കറ്റിനോടൊപ്പം വേണ്ട പ്രധാന രേഖയാണ് പാസ്പോർട്ട് എന്നത്. ഒരാളുടെ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് വരെ അന്വേഷിക്കുന്ന പൊലീസ് വേരിഫിക്കേഷനിലൂടെയെ അത് ലഭ്യമാകൂ. ഇന്ത്യ സ്വതന്ത്രമായ […]
Read more

കാസർഗോഡ് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി

കാസർഗോഡ്: കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള മനുഷ്യനിര്‍മിതമല്ലാത്ത തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ പ്രദേശവാസിയായ സ്ത്രീ മോട്ടോര്‍ നിര്‍ത്താന്‍ പമ്പ്ഹൗസിലേക്ക് പോയ സമയത്തായിരുന്നു സമീപത്തെ പാറക്കെട്ടില്‍നിന്ന് ഗര്‍ജനം കേട്ടത്.പിന്നീട് അവര്‍ കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ്, പുലിക്കായി കൂടിവെക്കാൻ ഒരുങ്ങുകയായിരുന്നു. ഈ സമയത്താണ് പുലി, തുരങ്കത്തില്‍ കുടുങ്ങിയത്. രണ്ടുമാസത്തോളമായി പ്രദേശത്ത് പുലിഭീതി നിലനിൽക്കുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി. പന്നിക്കുവെച്ച […]
Read more

എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ: ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കേസിൽ അറസ്റ്റിലായ ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്. സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം ആക്ഷേപിക്കുകയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഭർതൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലാണ് വിഷ്ണുജയെ കണ്ടെത്തിയത്. ​ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. […]
Read more

നാളെ കോളേജുകളിൽ എസ്എഫ്ഐ പഠിപ്പുമുടക്കും

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ നാളെ എസ്എഫ്‌ഐ പഠിപ്പ് മുടക്കും. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയുള്ള എസ്എഫ്ഐ സമരം പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വി സി ക്കെതിരെ ബാനറുയര്‍ത്തി എസ്എഫ്ഐ പ്രതിഷേധിച്ചത്. തുടര്‍ന്ന് സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഉപരോധം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Read more

അണ്ണാ സർവകലാശാല ബലാത്സംഗ കേസ്: മാധ്യമപ്രവര്‍ത്തകരുടെ പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി

ചെന്നൈ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസിൽ എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി. മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു കൊടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൊബൈൽ ഫോൺ പിടിച്ചെടുത്തത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനം ആണെന്നും അന്വേഷണത്തിന്റെ പേരിൽ അനാവശ്യ ചോദ്യങ്ങൾ പാടില്ല എന്നും കോടതി ഉത്തരവിട്ടു.മാധ്യമപ്രവർത്തകരുടെ കുടുംബത്തെക്കുറിച്ചോ സ്വത്തുവിവരങ്ങളെ പറ്റിയോ എസ്ഐറ്റി ചോദിക്കരുത്. മാധ്യമപ്രവർത്തകരുടെ മൊഴി പ്രത്യേകം രേഖപെടുത്തണമെന്ന് കോടതി നിർദേശിച്ചു. അതെസമയം ഈ മാസം […]
Read more

ബിൽ ഗേറ്റ്സും പൗള ഹർഡും പ്രണയത്തിൽ

മുൻ ഒറാക്കിൾ സിഇഒ മാർക്ക് ഹർഡിന്റെ വിധവയായ പൗള ഹർഡുമായി പ്രണയത്തിലാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. 2022 മുതൽ പല പരിപാടികളിലും ഒരുമിച്ച് എത്താർ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ബിൽഗേറ്റ്സ് പൗളയുമായുള്ള പ്രണയം തുറന്നു സമ്മതിക്കുന്നത്. ‘എനിക്ക് സീരിയസ്സായി ഒരു കാമുകിയുണ്ട്. പേര് പൗള, ഞങ്ങൾ യാത്ര ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു…’ – ബിൽ ‘ടുഡേ ഷോ’ ടെലിവിഷൻ പ്രോഗ്രാമിൽ ബിൽഗേറ്റ്സ് പറഞ്ഞ വാക്കുകൾ ആണിത്. മാര്‍ക് ഹര്‍ഡുമായുള്ള 30 വര്‍ഷത്തെ ദാമ്പത്യത്തില്‍ പൗളയ്ക്ക് […]
Read more

പുതിയ ലുക്കിൽ മോഹൻലാൽ; ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂ ലുക്കിൽ പൊതുവേദിയിൽ എത്തി മോഹൻലാൽ. താടി ട്രിം ചെയ്ത് പുതിയ മേക്കോവറിലായിരുന്നു താരം എത്തിയത്. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖർക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കുള്ളിൽ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.മോഹന്‍ലാലിന്റെ അടുത്തതായി ചിത്രീകരണമാരംഭിക്കാൻ ഒരുങ്ങുന്ന സത്യന്‍ അന്തിക്കാട് […]
Read more

ഇടുക്കി കോൺഗ്രസിൽ നേതൃമാറ്റം ഉടൻ

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നിലവിലെ ഡിസിസി പ്രസിഡന്റ് സി പി മാത്യുവുമായി പോയിട്ട് കാര്യമില്ലെന്ന കണക്കുകൂട്ടലിലാണ് ഇടുക്കിയിലെ കോൺഗ്രസ്. ജില്ലയിൽ നേതൃമാറ്റ ചർച്ചകൾ മുറുകുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ വളരെ വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങേണ്ടതിനാൽ നേതൃമാറ്റം അനിവാര്യം ആണെന്നാണ് സംസ്ഥാന നേതൃത്വത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയെ വാർഡ് തലങ്ങളിൽ മുതൽ ശക്തമാക്കുന്നതിനായി വിവിധ പദ്ധതികൾ സംസ്ഥാന തലത്തിൽ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവ നടപ്പിലാക്കുവാൻ ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ല. പ്രതിപക്ഷ നേതാവ് നയിച്ച മലയോര യാത്രയിൽ ജനപങ്കാളിത്തം ഉദ്ദേശിച്ചത്ര […]
Read more

മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവം; ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

വൈക്കം : മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ വൈക്കം താലൂക്ക് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ.ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ബ്രഹ്‌മമംഗലം വാലേച്ചിറ വി.സി. ജയനെ(51)യാണ് സസ്പെന്‍ഡ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. സംഭവത്തെത്തുടർന്ന് ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി എടുത്തിരുന്നു. ജയന്‍ കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്തെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ഒന്നാം തീയതി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.