സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: March 24, 2025

Year : 2026

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കേസുകളിൽ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്. പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് […]
Read more

കോഴിക്കോട്ട് മകൻ അച്ഛനെ കുത്തിക്കൊന്നു; എട്ടുവര്‍ഷം മുൻപ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ

കോഴിക്കോട്: ബാലുശ്ശേരിയില്‍ മാനസിക രോഗിയായ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി. ചനോറ അശോകനാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകീട്ട് വീട്ടില്‍ ലൈറ്റ് കാണാഞ്ഞതിനെ തുടർന്ന് അയല്‍വാസി വന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ അമ്മയെ കൊന്ന മകനും ലഹരിക്കടിമയായിരുന്നു.
Read more

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി: കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥി സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. 2024 ഡിസംബറില്‍ ആയിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി പീഡന വിവരം സ്കൂളിലെ കൂട്ടുകാരിയോട് പറഞ്ഞതോടെയാണ് ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി. ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടർന്ന് ചൈല്‍ഡ് ലൈനിന്റെ നിർദേശപ്രകാരം പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിക്ക് തുടർച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് […]
Read more

കിരൺ കേശവിനെ പി എച്ച് ഡി മീഡിയ ഏഷ്യാ പസഫിക് ചീഫ് സ്ട്രാറ്റജി ഓഫീസറായി നിയമിച്ചു

കൊച്ചി: ലോകപ്രശസ്തമായ പി എച്ച് ഡി മീഡിയ (PHD Media)യയുടെ ഏഷ്യാ പസഫിക് മേഖലയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായി മലയാളിയായ കിരൺ കേശവിനെ നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. നിലവിൽ ഒമ്‌നി കോം മീഡിയ ഗ്രൂപ്പിന്റെ (OMG) മലേഷ്യയിലെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്. വോയ്‌സ് ഓവർ ആർട്ടിസ്റ്റായും വിവർത്തകനായും കരിയർ ആരംഭിച്ച അദ്ദേഹം, മലേഷ്യയിലെ മൈൻഡ്‌ഷെയറിലും മുംബൈയിലെ യു.എം-ലും ജോലി ചെയ്തിട്ടുണ്ട്. തൃശൂർ സ്വദേശിയാണ്.
Read more

മകളുടെയും ഭാര്യയുടെയും സ്വർണ്ണം തട്ടിയെടുത്ത് പണയം വച്ചു; സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയിൽ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം ഇവർ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതി. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി കുറുപ്പം പറമ്പിൽ അംബികയും അറസ്റ്റിലായി. പണം അഭിചാര കർമ്മത്തിന് ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ സംശയം. ബിൻസിയുടെ മകൻ അഭിജിത്ത് അസം […]
Read more

പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ആലപ്പുഴ: ഹരിപ്പാട് പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിങ്കളാഴ്ച‌ വൈകുന്നേരം പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവിലുണ്ടായ അപകടത്തിൽ തോട്ടപ്പള്ളി ഒറ്റപ്പന ആർദ്രം വീട്ടിൽ ജോയിയുടെ മകൻ ആൽബിൻ (14), കരുവാറ്റ സാന്ദ്രാ ജംഗ്ഷൻ പുണർതം വീട്ടിൽ അനീഷിന്റെ മകൻ അഭിമന്യു (14) എന്നിവരാണ് മരിച്ചത്. ആൽബിൻ തോട്ടപ്പള്ളി മലങ്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും അഭിമന്യു കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ആൽബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം […]
Read more

ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചതിന് യുവാവിന് ക്രൂരമർദനം

കോട്ടയം: ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചതിന് യുവാവിന് ക്രൂരമർദനം. അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന് (29) ആണ് മർദനമേറ്റത്. ഗുരുതര പരിക്കേറ്റ ജിബിൻ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പ്രഭജിത്, കൂട്ടാളി സെന്തിൽ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് സഹോദരന്‍ ലിബിന്‍ പറഞ്ഞു. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. മര്‍ദനമേറ്റ ജിബിന്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരിക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ […]
Read more

ക്ഷേത്രഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സർവേയർ, ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: ക്ഷേത്രഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ഉതിയറമൂല കാട്ടായിക്കോണം പടിഞ്ഞാറ്റേതില്‍ ആർ. സുരേഷ്കുമാർ(50) ആണ് മരിച്ചത്. ഡെപ്യൂട്ടേഷനില്‍ ബോർഡില്‍ പ്രവർത്തിച്ചുവരികയായിരുന്നു. ദേവസ്വം ബോർഡിന്റെ ഭൂമിയില്‍ അനധികൃത കൈയേറ്റം കണ്ടെത്തിയിരുന്നു. സ്വയം ഒഴിയാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കാനായി എത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേഷ്കുമാർ. ക്ഷേത്രദർശനത്തിന് ശേഷം മതിലിന് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

രാജീവ് ചന്ദ്രശേഖറിനെ പ്രസിഡൻ്റാക്കിയത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമെന്ന് ; സി കെ പത്മനാഭൻ

കണ്ണൂർ: രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡൻ്റാക്കിയത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ പത്മനാഭൻ കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ പ്രസിഡൻ്റായി വന്നതിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും ഇതൊരു പരീക്ഷണം കൂടിയാണന്നും മുൻ സംസ്ഥാന പ്രസിഡൻ്റായ സി കെ പത്മനാഭൻ പറഞ്ഞു. ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗതരീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനായി ഇറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ […]
Read more

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാൽ ആശുപത്രിയിൽ

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം. ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.