സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: March 24, 2025

Year : 2026

ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസും ലോറനും തമ്മിലുള്ള വിവാഹം ജൂണില്‍

ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസും ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹം ജൂണിൽ ഇറ്റലിയിലെ വെനീസില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 2023 മേയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ജെഫിന്റെ, അഞ്ഞൂറുമില്യണ്‍ ഡോളർ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇതേയിടത്താണ്. 2023 ഓഗസ്റ്റില്‍ നടന്ന ജെഫ്-ലോറന്‍ വിവാഹനിശ്ചയത്തില്‍ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സെലിബ്രിറ്റികളായ ഓപ്ര വിന്‍ഫ്രി, ക്രിസ് ജെന്നര്‍, […]
Read more

പോക്സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നിലവില്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. 2024 […]
Read more

ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ ഇന്ന് 11 മണിക്ക് യോഗം നടക്കും .മന്ത്രിമാരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും . ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും എന്നാണ് വിവരം. കൂടാതെ ഈ മാസം 30 ന് ലഹരി വ്യാപനം തടയുന്നതിനായി വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് […]
Read more

ഗാസയിൽ ഇസ്രായേൽ വീണ്ടും കരയുദ്ധം ആരംഭിച്ചിരിക്കുന്നു

സി പി സു​ഗതൻ മനോരമ, മാതൃഭൂമി തുടങ്ങിയ ഹമാസ് അനുകൂല മലയാള പത്രങ്ങൾ പതിവ് പോലെ ഗാസയിൽ ഇസ്രായേലി ബോംബിങ്ങിൽ മരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോയിട്ട് തങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ ശ്രമിക്കുന്ന കലാപരിപാടിയും വീണ്ടും ആരംഭിച്ചിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ ഒളിച്ചിരുന്ന് റോക്കറ്റുകൾ വിക്ഷേപിച്ചാൽ റോക്കെറ്റിന്റെ ഉത്ഭവ സ്ഥാനം കണ്ടുപിടിച്ചു മിസ്സയിലുകൾ സ്വയം അയക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇസ്രായേൽ നടപ്പാക്കുന്നുവെന്ന് കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന ഈ കാലത്തു മേൽപ്പടി പത്രങ്ങൾ വ്യാജ വാർത്തയിലൂടെ മുസ്ലിങ്ങളുടെ […]
Read more

കാനഡയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായത്. ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ നേരത്തെ വോട്ടെടുപ്പ് നടത്തിയാൽ ലിബറൽ പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്നാണ് കാർണിയുടെ പ്രതീക്ഷ. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
Read more

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും.ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. […]
Read more

പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇന്നലെ രാജീവ് ചന്ദ്രശേഖർ രണ്ട് സെറ്റ് നാമനിർദേശ പത്രികകൾ നൽകിയിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനുമടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര നേതൃത്വമാണ് അധ്യക്ഷ സ്ഥാനത്തേക്ക് രാജീവിൻ്റെ പേര് കോർകമ്മിറ്റിയിൽ നിർദേശിച്ചത്. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി […]
Read more

സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ തുടരുന്ന സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.