സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 2, 2025

Year : 2026

സ്വകാര്യ സ്ഥാപനങ്ങളിലെ ‘രാസലഹരി അടിമകളെ’ പിരിച്ചുവിടാന്‍ പദ്ധതി

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ രാസലഹരി ഉപയോക്താക്കളായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ജീവനക്കാര്‍ക്കിടയില്‍ പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടാനുള്ള പദ്ധതിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പൊലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും തയാറെടുക്കുന്നു. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. ഈ പദ്ധതിയോട് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദര്‍ പറഞ്ഞു. സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളില്‍ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെന്നാണ് പൊലീസിന്റെ […]
Read more

ഓണ്‍ലൈന്‍ മരുന്ന് വില്‍പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു

തിരുവനന്തപുരം: അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോര്‍ജിന്റെ […]
Read more

ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; കൂടിക്കാഴ്ച്ച നാളെ വൈകീട്ട്

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. മുഴുവന്‍ സംഘടനകളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. ഓണറേറിയം കൂട്ടുന്നത് അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ആശാമാരുടെ […]
Read more

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി. എസ്ഡിപിഐ പ്രവര്‍ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. സുബെെറിനെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസമാണ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഗൂഢാലോചനയിൽ പങ്കാളിയായവർ ഉൾപ്പെടെ 71 പേരാണ് കേസിലെ പ്രതികൾ. എൻഐഎയാണ് കേസിൽ അന്വേഷണം നടത്തിയത്.
Read more

വിവാദങ്ങക്കിടയിൽ മൂന്നാം വരവിനൊരുങ്ങി ഖുറേഷി അബ്രാം : പേര് വെളിപ്പെടുത്തി ദീപക് ദേവ്

കത്തിപുകയുന്ന വിവാദങ്ങൾക്കിടയിലും ചരിത്രം കുറിക്കുകയാണ് എംമ്പുരാനും അബ്രാം ഖുറേഷിയും . വൻ വിവാദങ്ങൾ ഒരു സ്ഥലത്ത് നടക്കുമ്പോഴും ചിത്രത്തിന്റെ മൂന്നാം വരവിനെയും ചിത്രത്തിലെ പുറം തിരിഞ്ഞ് നിൽക്കുന്ന വില്ലനെയും കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഈ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകനായ ദീപക് ദേവ്. ഒരു അഭിമുഖത്തിലായിരുന്നു ദീപക്ക് ദേവിന്റെ പ്രതികരണം. അസ്രയേല്‍ എന്നാണോ മൂന്നാം ഭാഗത്തിന്‍റെ പേര് എന്ന ചോദ്യത്തിനാണ് ദീപക് […]
Read more

ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു

ലോസ്ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചല്‍സിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ല്‍ അദ്ദേഹത്തിന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകള്‍ പറഞ്ഞു. 90 കളില്‍ ഹോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കില്‍മര്‍. ടോപ്പ് ഗണ്‍ (1986) എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991-ല്‍, ഒലിവര്‍ സ്റ്റോണിന്റെ ദി ഡോര്‍സില്‍, ജിം മോറിസണായി വേഷമിട്ടതും കില്‍മറിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. […]
Read more

‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ മയോനിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ

ഗായിക മയോനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘നിങ്ങൾ മാന്ത്രികത അർഹിക്കുന്നു’ എന്ന കുറിപ്പോടെ മയോനി സ്റ്റോറി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച താനാരാ എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചത് മയോനി ആയിരുന്നു. ‘പുതിയതായി പരിചയപ്പെടുത്തുന്നു, ഗായിക പ്രിയ നായർ’, എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദർ ഇരുവരുടെയും ചിത്രം പങ്കുവെച്ചിരുന്നു.
Read more

ഗുരുവായൂര്‍ ദേവസ്വത്തില്‍ 424 ഒഴിവ്; അവസാനതീയതി ഏപ്രില്‍ 28

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (KDRB) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. എല്‍.ഡി. ക്ലാര്‍ക്ക്, ഹെല്‍പ്പര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍ തുടങ്ങി വിവിധ തസ്തികകളിലായി 424 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: recruitment.kdrb.kerala.gov.in, അപേക്ഷ നൽകേണ്ട അവസാനതീയതി: ഏപ്രില്‍ 28.
Read more

‘സ്ത്രീകളോട് മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ മോന്തപൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിക്ക് MLAയുടെ ഭീഷണി

പാലക്കാട്: സഹോദരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. വീട്ടിലെ സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ അടിച്ച് മോന്ത പൊളിക്കും എന്നാണ് എംഎല്‍എ, പഞ്ചായത്ത് സെക്രട്ടറിയോട് പറയുന്നത്. പഞ്ചായത്ത് സെക്രട്ടറി ജഗദീഷ് തന്നെയാണ് എംഎല്‍എ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസിലെത്തിയ സഹോദരിയെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറഞ്ഞ് അപമാനിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറിയോട് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ കയര്‍ത്തത്. സഹോദരിയോട് […]
Read more

മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നു : എംമ്പുരാനെ വിടാതെ പിന്തുടർന്ന് ഓർഗനൈസർ

എംമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തീയേറ്ററുകളിൽ എത്തിയപ്പോഴും വീണ്ടും ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രം ഓർഗനൈസർ രംഗത്ത്.ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നുമാണ് ഓര്‍ഗനൈസറിന്റെ പുതിയ ലേഖനത്തിൽ പറയുന്നത്. ചിത്രത്തിൽ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നു എന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന തരത്തിലുള്ള മുന്നറിയിപ്പും ലേഖനത്തിൽ പറയുന്നുണ്ട്. കേരളത്തിന്റെ യുവത്വം മയക്കുമരുന്നിന്റെയും അരാജക സിനിമകളുടെയും പിടിയിലാണ് എന്നും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം ചിത്രം വിവാദങ്ങളിൽ പെട്ടതോടെ മോഹൻലാലും […]
Read more

Recent News

Advertisement