സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 2, 2025

Year : 2026

പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്. പെരുമൺ അമ്പലത്തിന് സമീപമുള്ള റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് ഇന്ന് രാവിലെ മൃതദേഹങ്ങൾ കണ്ടത്. അഞ്ചാലുമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: കേരളത്തിൽ വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 […]
Read more

വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

ന്യൂഡൽഹി: വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കും. ഇതോടെ സഖ്യകക്ഷികളുടെ എതിർപ്പ് മറികടക്കാൻ ആകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ […]
Read more

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

മധുര: സിപിഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കീഴ് വെൺമണിയിൽ നിന്ന് കേന്ദ്ര കമ്മറ്റിയംഗം യു വാസുകി നയിക്കുന്ന പതാക ജാഥ ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലെത്തും. ഈ മാസം 6ന് വൻ റാലിയോടെയാണ് സമ്മേളനം സമാപിക്കുക.
Read more

എമ്പുരാന്‍; റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി

കൊച്ചി: എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി. എഡിറ്റഡ് പതിപ്പ് ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. തിരുവനന്തപുരത്തെ ആര്‍ട്ടെക് മാളിലായിരുന്നു ആദ്യ പ്രദര്‍ശനം. ബാക്കി തിയേറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങും.സിനിമയുടെ ഡൗണ്‍ലോഡിങ്ങ് നടക്കുകയാണെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ഭൂരിഭാഗം തിയേറ്ററുകളിലും എഡിറ്റഡ് പതിപ്പ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ഡൗണ്‍ലോഡ് സാധ്യമാകാത്ത തീയേറ്ററുകളില്‍ പതിപ്പ് നേരിട്ടെത്തിക്കും. 24 കട്ടുകളാണ് പ്രധാനമായും സിനിമയില്‍ നടത്തിയിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും […]
Read more

Recent News

Advertisement