ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി രാജിവെച്ച് സമരമിരിക്കണം: എൻ എ മുഹമ്മദ് കുട്ടി
തിരുവനന്തപുരം: അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനം രാജിവെച്ച് ആശാവർക്കർമാർ സമരമിരിക്കുന്ന പന്തലിലെത്തി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരത്തിന്റെ ഭാഗമാകണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. ആശാസമരത്തിന് എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് സമീപമുള്ള സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാ സമരം തീർക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ന്യായമായ ആവശ്യങ്ങളാണ് സമരക്കാർ ഉയർത്തുന്നത്. വനിത കൂടിയായ വീണാ ജോർജിന് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് യാതൊന്നും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് […]
Read more

