സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 24, 2025

Year : 2026

കനത്ത മഴ കല്ലാര്‍കുട്ടി ഡാം തുറക്കും; മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

ഇടുക്കി: കല്ലാര്‍കുട്ടി ഡാം തുറക്കാന്‍ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. അതേസമയം, ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുളള റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ […]
Read more

ഒരു ലക്ഷ്യവും അസാധ്യമല്ല, വികസിത് ഭാരത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്; നരേന്ദ്ര മോദി

ന്യൂഡൽഹി : കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കൂടാതെ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ മോദി അധ്യക്ഷത വഹിക്കെയായിരുന്നു മോദി ഈ കാര്യം വ്യക്തമാക്കിയത്. “ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യം വിക്ഷിത് ഭാരതമാണ്. ഓരോ സംസ്ഥാനവും വിക്ഷിത് ആകുമ്പോൾ, ഭാരതം വിക്ഷിത് ആയിരിക്കും. ഇതാണ് അവിടുത്തെ 140 കോടി പൗരന്മാരുടെയും […]
Read more

ദേശീയപാത വിഷയം: മുഖ്യമന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ദേശീയപാത വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്ക നേരിട്ട് അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിധിൻ ഗഡ്കരിയെ നേരിട്ട് കാണും. ജൂൺ 3, 4 തീയതികളിൽ മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കും. ദേശീയപാത തുടർപ്രവർത്തനങ്ങളും ഗഡ്കരിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ധരിപ്പിക്കും. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ചക്കുള്ള സമയം തേടിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം തുടർച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞ ദിവസം […]
Read more

‘ ഇത് വേദനാജനകം’: ദേശീയതലത്തിൽ വിഷയം ഉന്നയിക്കും: ജമ്മു കാശ്മീർ സദർശനത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഷെല്ലാക്രമണം അഗാധമായ വേദനയാണ് സൃഷ്ട്ടിച്ചെതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ജമ്മു കാശ്മീരിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഈക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദേശീയ തലത്തിൽ അവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇന്ന് ജമ്മു ലാശ്മിർ സന്ദർശിച്ച രാഹുൽ ഗാന്ധി ഒരു മണിക്കൂറിലധികം ഷെല്ലാക്രമണത്തിൽ അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് സംസാരിച്ചു. ഇതൊരു വലിയ ദുരന്തമാണ്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, പാകിസ്ഥാൻ സൈന്യം സിവിലിയൻ ലക്ഷ്യങ്ങളിൽ നേരിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. […]
Read more

17കാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: കടമ്മനിട്ടയിൽ പതിനേഴുകാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു കോടതി. കടമ്മനിട്ട സ്വദേശി ശാരികയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും അയൽവാസിയുമായ സജിലിനെയാണ്‌ കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. 2017 ജൂലൈ 14 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ വെച്ചാണ് ശാരികയെ പെട്രോള്‍ ഒഴിച്ച് സജില്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂലൈ 22നായിരുന്നു […]
Read more

പുലി പുലിയായി തന്നെ ഇരിക്കണം: സി പി സുഗതൻ

സി പി സുഗതൻ പുലി പുലിയായി തന്നെ ഇരിക്കണം, നമ്മൾ ചിലരിൽ നിന്നും, അവർ ഇരിക്കുന്ന സ്ഥാനത്തു നിന്നും അവർ ഇരിക്കുന്ന കസേരയുടെ വലിപ്പത്തിൽ നിന്നും അവരുടെ പ്രായത്തിൽ നിന്നും മിനിമം പ്രതീക്ഷിക്കുന്ന ചില സ്റ്റാൻഡേർഡ് ഉണ്ട്. ആ മിനിമം പ്രതീക്ഷ പുലർത്തുന്നവർ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ ബഹുമാനവും സ്നേഹവും നേടുന്നു. അല്ലാത്തവർ സ്വയം അപഹാസ്യർ ആയിത്തീരുന്നു. രണ്ടുദാഹരണം കൊണ്ട് അതു വ്യക്തമാക്കാം. കേരളത്തിന്റെ രാഷ്ട്രീയ /സാമൂഹ്യ /ഭരണ മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് […]
Read more

മദ്യപാനത്തിൽ മുന്നിൽ റഷ്യ; ഇന്ത്യ പട്ടികയില്‍ 103-ാം സ്ഥാനത്ത്

മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട്. ഒരു വ്യക്തി പ്രതിവര്‍ഷംകഴിക്കുന്ന മദ്യത്തിന്റെ കണക്കാണ് പുറത്തുവന്നിട്ടുള്ളത്. കരള്‍ രോഗങ്ങള്‍, അര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്ക് മദ്യപാനം കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. മദ്യ ഉപയോഗത്തിൽ ഒന്നാമതുള്ള രാജ്യം റഷ്യയാണ്. 16.8 ലിറ്റര്‍ മദ്യമാണ് ഒരു റഷ്യക്കാരന്റെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം. ഗ്രീസ്, ലെസോത്തോ, മഡഗാസ്‌ക്കര്‍, ജിബൂട്ടി, ഗ്രെനഡ, പോളണ്ട്, ബെലാറസ്, ബള്‍ഗേരിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. 2019-ലെ […]
Read more

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ്

ബെംഗളൂരു: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്‌ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ 34 കാരി അപകടനില തരണം ചെയ്തു ചികിത്സയിൽ കഴിയുകയാണ്. പൊലീസ് പറയുന്നത്, പരിക്കേറ്റ യുവതി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. രാത്രി 9 മണിയോടെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങി. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ യുവതി പണം നൽകി. പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ […]
Read more

ശക്തമായ മഴ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈകിട്ട് കവചം സൈറൺ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് പുറത്ത് വന്നതോടെ ഇന്ന് കവചം സൈറൺ മുഴങ്ങും. 2 ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സെെറൺ മുഴങ്ങുക. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]
Read more

കണ്ണൂരിലെ അച്ഛന്റെ ക്രൂരത : കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച് കേസിൽ കുട്ടികളെ ഏറ്റെടുക്കാൻ ഒരുങ്ങി ശിശുക്ഷേമ സമിതി. കൂടാതെ കുട്ടികളെ കൗൺസിലിങ്ങിനും വിധേയമാക്കാനും തീരുമാനമുണ്ട്. നിലവിൽ കുട്ടികൾ അച്ഛന്റെ സഹോദരിയുടെ വീട്ടിലാണ്. അതേസമയം വിഷയത്തിൽ പോലീസിന്റെ ഭാഗത്തെ തെറ്റ് ചൂടികാട്ടി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പൊലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. കൂടാതെ കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.