സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: June 17, 2025

Year : 2026

ഹരിയാനയിലെ ഭൂമിയിടപാട് കേസ്: റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട ഈ കേസിൽ വാദ്ര ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകുമെന്നാണ് സൂചന. നേരത്തെ ജൂണ്‍ പത്തിന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി മാറ്റി നല്‍കാന്‍ റോബര്‍ട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു. യുപിഎ ഭരണകാലത്ത് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നുമാണ് […]
Read more

പ്രശ്നപരിഹാരത്തിന് വന്ന യുവതിയെ പീഡിപ്പിച്ചു;ക്ഷേത്രജീവനക്കാരന്‍ പിടിയില്‍

ബംഗളൂരു: പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്ഷേത്രജീവനക്കാരന്‍ അറസ്റ്റില്‍.തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെക്ഷേത്രജീവനക്കാരന്‍ അറസ്റ്റില്‍. ടി.എ. അരുണിനെയാണ് ബംഗളൂരു ബെല്ലന്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ബംഗളൂരു സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ ക്ഷേത്രത്തിലെ അസിസ്റ്റന്റ് പൂജാരിയാണെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 38-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ മാറാന്‍ വഴിതേടി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതി. ആരോ മന്ത്രവാദംചെയ്തതാണ് പ്രശ്നകാരണമെന്നും ദുഷ്ടശക്തികളെ ഒഴിവാക്കാന്‍ പൂജചെയ്യണമെന്നും അരുണ്‍ ഉപദേശിച്ചു. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ വീഡിയോ കോള്‍ […]
Read more

കീര്‍ത്തി സുരേഷ് ചിത്രം ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു?

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉപ്പു കപ്പുറമ്പു’. ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. അനി ഐ വി ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നത് ബോളിവുഡ് ചിത്രമായ ബേബി ജോണാണ്. […]
Read more

എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തിലാണ് പലിശയിൽ കുറവ് വരുത്തിയത്. പലിശയില്‍ 50 ബേസിസ് പോയിന്റാണ് കുറച്ചത്. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎല്‍ആര്‍) സമാനമായ നിലയില്‍ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി. ഇത് വായ്പ എടുത്തവര്‍ക്കും എടുക്കുന്നവര്‍ക്കും ആശ്വാസകരമാണ്. […]
Read more

തൃശൂരിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂര്‍:രഹസ്യ വിവര അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. വെസ്റ്റ് ബംഗാള്‍ മുഷിദാബാദ് സ്വദേശി സുഫാല്‍ (33) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വടക്കേക്കാട് പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതി കേരളത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. […]
Read more

ഒഡീഷയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ച് കൊന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. തന്‍ലാഡിയ ഗ്രാമത്തിലെ കാജല്‍ മൊഹന്തിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിൽ കുളിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആക്രമണം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ ബ്യൂറ അറിയിച്ചു. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 ലക്ഷം രൂപ […]
Read more

മലാപറമ്പ് സെക്‌സ് റാക്കറ്റ്; ഒളിവില്‍പോയ രണ്ടു പൊലിസുകാര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ രണ്ടു പൊലിസുകാര്‍ കസ്റ്റഡിയില്‍. പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. താമരശേരികോരങ്ങാട് നിന്നാണ് ഇവര്‍ പിടിയിലായത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് ഇവര്‍ പൊലീസ് വലയില്‍ കുടുങ്ങിയത്. സംഭവം വിവാദമായതോടെ സര്‍വീസില്‍ നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.ഷൈജിത്തിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു. ഇവര്‍ക്കായി വലിയ രീതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പിടിയിലായത്. വാഹനം ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.കേസിലെ മറ്റൊരു പ്രതിയായ അമനീഷ് കുമാര്‍ വിദേശത്താണ്. […]
Read more

ഇറാൻ -ഇസ്രായേൽ സംഘർഷം; ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു

ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്കും ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിക്കുന്നുണ്ട്. പതിനായിരത്തോളം ഇന്ത്യക്കാരാണ് ടെഹ്റാനിൽ ജോലി ചെയ്യുന്നത്. ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. Content: Iran-Israel conflict; Indian students […]
Read more

അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ തീരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് പ്രാഥമിക നിഗമനം. യമൻ പൗരന്റെ മൃതദേഹം ആണോ എന്നാണ് സംശയം. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും […]
Read more

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷനായി നൽകിയത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ 35,154 കോടി രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്‌തു. അതായത്, ഒമ്പത് വർഷം കൊണ്ട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ […]
Read more

Recent News

Advertisement