സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 9, 2025

Year : 2026

കോഴിക്കോട് സഹോദരിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വയോധികരായ സഹോദരിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ആണ് സംഭവം. വാടക വീട്ടില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സഹോദരന്‍ പ്രമോദ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. ഇയാളെ കാണുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടു സഹോദരിമാരും സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുവര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇവരുടെ തറവാട് വീട് മൂഴിക്കലിലാണ്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ചവിവരം അറിയിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് […]
Read more

ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി ഖുല്‍ഫി യാസിനെ(മുഹമ്മദ് യാസിന്‍)യാണ് എലത്തൂർ പൊലീസ് മടിവാളയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയിൽ എംഡിഎംഎ, മെത്താഫിറ്റമിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്ന പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിനെ ചോദ്യം ചെയ്തതാണ് ഇയാളിലേക്ക് അന്വേഷണം നീളുന്നതിൽ നിർണായകമായത്. നുഫൈൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലത്തൂർ ഇന്‍സ്‌പെക്ടര്‍ […]
Read more

കോട്ടയത്ത് വന്‍ മോഷണം; ഫ്‌ലാറ്റില്‍ നിന്ന് 50 പവനും പണവും കവര്‍ന്നു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വയോധികയും മകളും താമസിക്കുന്ന ഫ്‌ലാറ്റില്‍ വന്‍മോഷണം. 50 പവനും പണവും നഷ്ടപ്പെട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്നമ്മ തോമസ് (84), മകള്‍ സ്‌നേഹ ഫിലിപ്പ് എന്നിവരാണ് ഫ്‌ലാറ്റില്‍ താമസിക്കുന്നത്. സ്‌നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.ഫ്‌ലാറ്റിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് […]
Read more

96.57 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ സംഭവം; 1 വർഷത്തിന് ശേഷം പ്രതി നൈജീരിയൻ പൗരൻ അറസ്റ്റിൽ

പാലക്കാട്: ബസിൽ വച്ച് വാളയാർ പൊലീസ് 96.57 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ പ്രതിയായ നൈജീരിയൻ പൗരനെ പിടികൂടി. ബെംഗളൂരുവിലെ കോളജിൽ ഗവേഷണ വിദ്യാർത്ഥിയായ എബുക്ക പ്രോസ്പർ ഇഗ്ബോനുസ് (27) ആണ് പിടിയിലായത്. വാളയാർ പൊലീസ് ബെംഗളൂരുവിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കെത്തിയ സ്വകാര്യ ബസിൽ മെത്താഫിറ്റമിനുമായി രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പ്രതിഫലമായി 80,000 രൂപ പ്രതികൾ നൈജീരിയൻ സ്വദേശിയുടെ അകൗണ്ടിലേക്ക് കൈമാറിയിരുന്നെന്നും അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ […]
Read more

എള്ളെണ്ണയും സൗന്ദര്യവും

സൗന്ദര്യസംരക്ഷണത്തില്‍ പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ താല്പര്യമുള്ളവരാണ് പലരും. എത്രയൊക്കെ മോഡേൺ സൗന്ദര്യ വർധന വഴികൾ ഉണ്ടെങ്കിലും പ്രകൃതിദത്തമായി സൗന്ദര്യം സംരക്ഷിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് ഏറെയും. ചര്മത്തില് വില്ലനാകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. കിടക്കും മുന്‍പ് അല്‍പം എള്ളെണ്ണ മുഖത്ത് തേച്ച്‌ കിടക്കൂ. ഇത് ചര്‍മ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും എള്ളെണ്ണ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം […]
Read more

ആഭ്യന്തര വിഷയങ്ങള്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുത്, ലംഘിച്ചാല്‍ കര്‍ശന നടപടി:മുന്നറിയിപ്പുമായി താര സംഘടന

കൊച്ചി: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍. അമ്മയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും അറിയിപ്പ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് അതിനിടെ സംഘടനക്കുള്ളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചൂട് പിടിക്കുകയാണ്. ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ നടത്തിയ മാല പാര്‍വതിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രംഗത്തു വന്നിട്ടുണ്ട്.. മാല പാര്‍വതിയുടെ ശ്രമം മാധ്യമ […]
Read more

പേരാമ്പ്രയിലെ വയോധികയുടെ മരണം; കൊലപാതകം, മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന്‍ ലിനീഷി(47)നെ അറസ്റ്റ് ചെയ്തു. അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വഴ്ച രാവിലെയാണ് പത്മാവതിയെ നാട്ടുകാര്‍ പേരാമ്പ്ര ഇഎംഎസ് സകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകന്‍ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അമ്മയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ലിനീഷ് നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പത്മാവതിയുടെ മുഖത്തും […]
Read more

കീച്ചേരിക്കടവ് പാലം അപകടം: 3 പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആലപ്പുഴ നിര്‍മാണത്തിലുള്ള പാലം തകര്‍ന്ന സംഭവത്തില്‍ 3 പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്.
Read more

ഗാസയെ നിയന്ത്രിക്കാനുള്ള ഇസ്രായേല്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: അധിനിവേശ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ സൈനിക ഏറ്റെടുക്കല്‍ പദ്ധതി ഇസ്രായേല്‍ സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്. ഇസ്രായേല്‍ എത്രയും വേഗം അധിനിവേശം അവസാനിപ്പിക്കണമെന്നും, അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കണമെന്നും, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പാക്കണമെന്നും ഉള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് വിരുദ്ധമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പൂര്‍ണ്ണമായും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Read more

70 കഴിഞ്ഞവര്‍ക്ക് വിശ്രമിക്കാം: റേഷന്‍കട ഉടമകള്‍ക്ക് വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ്

ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍കട ഉടമകള്‍ക്ക് വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍. 70നു മുകളില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണു നിര്‍ദേശം. നിലവില്‍ 70 വയസ്സ് പിന്നിട്ടവര്‍ ലൈസന്‍സ് അനന്തരാവകാശിക്കു മാറ്റി നല്‍കണം. 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നല്‍കാത്ത ലൈസന്‍സുകള്‍ റദ്ദാക്കി പുതിയ ലൈസന്‍സിയെ നിയമിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റേഷനിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് 62 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. 2021ല്‍ കേരള ടാര്‍ഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.