സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 12, 2025

Year : 2026

ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാരക്കോണം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്ക മരിച്ചതായി പരാതി. നെയ്യാറ്റിൻകര സ്വദേശി കുമാരി (56) ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജിനെതിരെയാണ് കുടുംബത്തിന്‍റെ പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളേജിൽ നടത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണം എന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു. വ്യാഴ്ചയാണ് നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിനി കുമാരി വൃക്കയിലെ […]
Read more

5.5 കോടി രൂപയുടെ വഞ്ചനാക്കേസ്; സ്വാമി സുനിൽ ദാസിന് ജാമ്യം അനുവദിച്ചു

കോയമ്പത്തൂ‌‌ർ: 5.5 കോടി രൂപയുടെ വഞ്ചനാക്കേസിൽ പാലക്കാട് മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സുനിൽ ദാസിന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥയോടെയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത് ചൂണ്ടിക്കാട്ടി മുംബൈ ബോറിവ്‌ലി സെഷൻസ് കോടതി ജാമ്യം നൽകിയത്. വാരിയർ ഫൗണ്ടേഷൻ സ്ഥാപകൻ തിരുനാവായ സ്വദേശി മാധവ വാരിയർ നൽകിയ വഞ്ചനക്കേസിൽ ജൂൺ 6 ന് ആണ് അറസ്റ്റിലായത്. സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ വാങ്ങിയ 5.5 കോടിയും സേവന പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 25 കോടി […]
Read more

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് 11-ാം പരീക്ഷണം മറ്റന്നാള്‍

ടെക്സസ്: സ്പേസ് എക്സിന്റെ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പതിനൊന്നാം പരീക്ഷണ വിക്ഷേപണം മറ്റന്നാള്‍ പുലര്‍ച്ചെ നടക്കും. ഒക്ടോബര്‍ 14 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45ന് സ്റ്റാര്‍ഷിപ്പ് പരീക്ഷണം ദക്ഷിണ ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നടക്കുമെന്നാണ് അറിയിപ്പ്. ഓര്‍ബിറ്റല്‍ ലോഞ്ചും പൂര്‍ണമായ വെഹിക്കിള്‍ റിക്കവറിയും അടക്കം സ്പേസ് എക്സിന് നിര്‍ണായകമാണ് 11-ാം സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് ടെസ്റ്റ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്പനി തയ്യാറാക്കുന്ന, മനുഷ്യ ചരിത്രത്തിലെ […]
Read more

പ്രതിഷേധം ഫലം കണ്ടു; വനിതാ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഡല്‍ഹിയിലും യുപിയിലും നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായിരുന്നു. വനിതകളെ ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാന്‍ മൗനം പാലിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ് എന്നിവയുള്‍പ്പെടെ നിരവധി മാധ്യമ സംഘടനകള്‍ ഈ നടപടിയെ ‘വിവേചനപരം’ എന്ന് അപലപിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉള്‍പ്പെടെ ഒരു കാരണവശാലും […]
Read more

പ്രണയ നായകനായി ധ്യാന്‍ ശ്രീനിവാസന്‍; ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ഗാനം പുറത്ത്

ബിനുൻരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തെത്തി. ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ഗാനം പുറത്തുവിട്ടത്. പ്രണയത്തിൻ്റെ ആരാധകനായി ധ്യാൻ ശ്രീനിവാസിന്റെ ഗംഭീര ചുവടുമാറ്റമാണ് ഈ ഗാനത്തിൽ. കരിയറിൽ ഇതുവരെ കാണാത്ത പ്രണയഭാവവുമായിട്ടാണ് ധ്യാൻ ഇത്തവണ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ […]
Read more

2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവുമായി ഡോക്ടർ പിടിയിൽ

കൊച്ചി: എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് പിടിയിലായത്. ഇയാൾ കൊട്ടാരക്കര സ്വദേശിയാണ്. ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തു.
Read more

ഭർത്താവിനോടൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ മറിഞ്ഞു ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ആമ്പല്ലൂരിൽ ദേശീയപാതയിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭർത്താവിനോടൊപ്പം പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ആയുർവ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം […]
Read more

ശബരിമലയിലെ സ്വർണപ്പാളി വിഷയം അന്വേഷിക്കാൻ ഇ ഡി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിഷയം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി അന്വേഷണവുമായി എത്തുന്നത്. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിട്ടുള്ളത്. ഈ റിപ്പോർട്ടുകളും ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും പരിശോധിക്കാനുള്ള നീക്കത്തിലാണ് ഇഡി സംഘം. പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം. അതേസമയം, സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ എസ്ഐടി […]
Read more

അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ താജ്മഹൽ സന്ദർശനം റദ്ദാക്കി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കി. അവസാന നിമിഷമാണ് സന്ദര്‍ശനം റദ്ദാക്കിയതായുള്ള അറിയിപ്പെത്തിയത്. അതേസമയം സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശം ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മിഷണര്‍ സോനം കുമാര്‍ പറഞ്ഞു. താജ്മഹലിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി താലിബാന്‍ മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

കൊൽക്കത്ത: ബംഗാളിലെ ദുര്‍ഗാപൂരില്‍ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് 23കാരി ബലാത്സംഗത്തിനിരയായി.ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷയുറപ്പാക്കണമെന്ന് മമതാ ബാനര്‍ജി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി എക്‌സ് പോസ്റ്റില്‍ കുറിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read more

Recent News

Advertisement