സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 18, 2025

Year : 2026

മലാപ്പറമ്പ് ഫ്ളോറിക്കൽ റോഡിൽ പൈപ്പ് പൊട്ടി വൻ ഗർത്തം ; വീടുകളിൽ വെള്ളം കയറി

കോഴിക്കോട് : മലപ്പറമ്പ് ഫ്ലോറിക്കൽ റോഡിൽ കുടിവെള്ള വിതരണംകുടിവെള്ള വിതരണ പൈപ്പ് പൊട്ടി സമീപത്തെ മൂന്ന് വീടുകളിൽ വെള്ളം കയറി. ഫ്ളോറിക്കൽ റോഡിൽ കൈനടി ലേ ഔട്ടിനു സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട് റോഡിന് കേടുപാടുകൾ സംഭവിച്ചതോടെ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടി പ്രദേശത്താകെ വെള്ളം നിറയുകയായിരുന്നു. ഇതോടെ പ്രദേശത്തെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണവും മുടങ്ങി മലാപ്പറമ്പ് മുതൽ ഫ്രാൻസിസ് റോഡ് വരെയുള്ള വിതരണ […]
Read more

പുതുവസ്ത്രവുമായി എന്‍എസ്എസ്; അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ട്രൈബല്‍ സ്‌കൂള്‍ യാത്ര

കോഴിക്കോട് : സേവനത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന് ഓര്‍മിപ്പിച്ച് വയനാട്ടിലേക്ക് നടത്തിയ എന്‍എസ്എസ് യാത്ര വേറിട്ടൊരു അനുഭവമായി. വടകര എംയുഎം വിഎച്ച്എസ്എസ് സ്‌കൂളിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ വയനാട് മട്ടിലയത്തുള്ള വിവേകാനന്ദ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളിലേക്ക് സ്‌നേഹോപഹാരങ്ങളുമായി സന്ദര്‍ശനം നടത്തുകയായിരുന്നു. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച പുതിയ വസ്ത്രങ്ങളും പലഹാരങ്ങളും സമ്മാനിക്കാനാണ്‌ സംഘം വയനാട്ടിലെത്തിയത്. രാവിലെ സ്‌കൂളിലെത്തിയ വളണ്ടിയര്‍മാര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ആദിവാസി നൃത്തങ്ങളും പാട്ടുകളും അവതരിപ്പിച്ചുകൊണ്ടാണ് […]
Read more

ഇടതു മുന്നണി വിട്ട് ആർ ജെ ഡി; മാറഞ്ചേരി വെളിയങ്കോട് പഞ്ചായത്തുകളിൽ ആർജെഡി ഒറ്റയ്ക്ക് മത്സരിക്കും

മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ ഇടത് മുന്നണിയോട് തെറ്റി ആർജെഡി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാറഞ്ചേരി വെളിയംകോട് പഞ്ചായത്തുകളിൽ സിപിഎമ്മുമായുണ്ടായ അഭിപ്രായ ഭിന്നതയും സീറ്റ് തർക്കവും ഉൾപ്പടെയുള്ള തർക്കങ്ങളും കാരണം ആർജെഡി ഇടത് മുന്നണിയോട് സഹകരിക്കാതെ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തും. സിപിഎമ്മുമായി ആദ്യത്തെ ഉഭയകക്ഷി ചർച്ചയിൽ ആർജെഡി വെളിയംകോട് പഞ്ചായത്തിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പതിമൂന്നു സീറ്റിൽ സിപിഎമ്മും എട്ട് സീറ്റിൽ സിപിഐ യും മത്സരിക്കുകയും ആർജെഡി ക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. രാഷ്ട്രീയമായി അപമാനിക്കുന്ന ഈ […]
Read more

റെയില്‍വേ പാളത്തിൽ മനുഷ്യന്റെ കാല്‍; പോലീസ് പരിശോധന ശക്തം

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.അവയവ ഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തു എത്തി പരിശോധന ആരംഭിച്ചു. കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാല്‍ ആണെന്നാണ് സംശയിക്കുന്നത്.
Read more

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. മധ്യ- തെക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. https://youtu.be/ayypUzXCE0I?si=S2ZesTNXPI_GurcY ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ […]
Read more

“അനുസരണക്കേട് കാട്ടി”; നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി വച്ച് പൊള്ളിച്ച കേസിൽ അമ്മ അറസ്റ്റിൽ

കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. മരട് പൊലീസ് അറസ്റ്റു ചെയ്ത അമ്മയെ വൈകാതെ കോടതിയിൽ ഹാജരാക്കും. ഏറെനാളായി അമ്മ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീട്ടിലെ പ്രശ്നങ്ങളെ തുടർന്നാണ് സംഭവം എന്നാണ് അയൽവാസികൾ പറയുന്നത്. സ്കൂളിൽ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ ചോദിച്ചപ്പോഴാണ് അമ്മയിൽ നിന്നുള്ള ഉപദ്രവത്തെ കുറിച്ച് കുട്ടി പറഞ്ഞത്. വീട്ടിൽനിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി […]
Read more

പ്രവീണയ്ക്കായി കാരുണ്യയാത്രയൊരുക്കി സ്വകാര്യ ബസുകൾ

മലപ്പുറം : കൊളത്തൂർ ഓണപ്പുട സ്വദേശി കുമുള്ളിക്കളം ശ്രീകുമാറിന്റെ മകൾ പ്രവീണയ്ക്ക് ആവശ്യമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർചികിത്സയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകൾ കാരുണ്യ യാത്രകൾ നടത്തി. ഇന്നലെ മൂന്നുബസുകൾ നടത്തിയ യാത്രയിൽ നിന്നുമുള്ള മുഴുവൻ വരുമാനവും പ്രവീണയുടെ ചികിത്സാ ഫണ്ടിലേക്ക് നൽകി. നാളെ രണ്ടുബസുകൾ കൂടി കാരുണ്യ സേവനത്തിന് ഇറങ്ങാനിരിക്കുകയാണ്. പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിൽ ഓടുന്ന രണ്ട് മേലേപ്പറമ്പത്ത് ബസുകളും അമൃത ബസുമാണ് ഇന്നലെ സർവീസ് ചെയ്തതിൽ നിന്നും ലഭിച്ച വരുമാനം പൂർണമായും സംഭാവന ചെയ്തത്. […]
Read more

ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

മലപ്പുറം: പരപ്പനങ്ങാടി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കരിങ്കല്ലത്താണിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി. ഒ. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ദുർഭരണത്തിനെതിരെ ജനകീയ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം ചടങ്ങിൽ പ്രസ്താവിച്ചു. തേജസ് ദിനപത്രത്തിൽ 2006 മുതൽ തന്റെ ശിഷ്യനായി പ്രവർത്തിച്ച വാർഡ് 18-ൽ മത്സരിക്കുന്ന മാധ്യമപ്രവർത്തകനും എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായ ഹമീദ് പരപ്പനങ്ങാടിയുടെ സാമൂഹ്യ ഇടപെടലുകൾ അദ്ദേഹം പ്രത്യേകിച്ച് പരാമർശിച്ചു. അനീതികളോട് ഭയക്കാതെ പ്രതികരിക്കാൻ ധൈര്യമുള്ള ആളുകളെയാണ് സമൂഹം തിരഞ്ഞെടുക്കേണ്ടത് എന്നും […]
Read more

ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു; കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടി. https://youtu.be/oTw8m33yes0?si=6XVEK1BNslt8JsA1 ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിരുന്നു. തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ത്ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്. […]
Read more

ശബരിമലയിൽ തുടരുന്ന അനാസ്ഥ

പത്തനംതിട്ട : ഈ വർഷത്തെ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിനായ് ശബരിമലയിൽ നട തുറന്നതോടെ ഭക്തജനങ്ങൾ മുൻകാലങ്ങളിലേത് പോലെ ദുരിതത്തിലായി. ശബരിമലയിൽ ദേവസ്വം ബോർഡിന്റെയും, സർക്കാരിന്റെയും പിടിപ്പുകേടും അനാസ്ഥയും തുടരുന്നതിനാൽ ഭക്തർ ഏറെ പ്രതിസന്ധിയിലാകുന്ന കാഴ്ച്ചകളാണ് പുറത്തു വരുന്നത്. അയ്യപ്പ ഭക്തർക്ക് ആവശ്യത്തിന് കുടിവെള്ള സൗകര്യങ്ങളോ, ഭക്ഷണമോ ലഭിക്കുന്നില്ല എന്നതോടൊപ്പം തന്നെ എങ്ങും മണിക്കുറുകളോളം നീണ്ട നിരയും ഭക്തരെ അലട്ടുന്നു. വൃത്തിയുള്ളതും, ആവശ്യത്തിന് ഉതകുന്നതുമായ ശൗചാലയങ്ങളുടെ അഭാവവും അയ്യപ്പ ഭക്തരെ കുഴക്കുന്നു. കഴിഞ്ഞ ദിവസം നട തുറന്നപ്പോൾ […]
Read more

Recent News

Advertisement