ചാലക്കുടിയില്‍ ഭരണ തുടര്‍ച്ചക്കായി യുഡിഎഫും; ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും
തൃശ്ശൂർ: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചാലക്കുടി നഗരസഭയിലെ തുടര്‍ ഭരണത്തിനായി യുഡിഎഫും ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. നിലവില്‍ 37 വാര്‍ഡുകളാണുള്ളത്. യുഡിഎഫിലെ നിലവിലുണ്ടായിരുന്ന നിരവധി കൗണ്‍സിലര്‍മാരും സീനിയര്‍ നേതാക്കളും മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് കൂടുതല്‍ പുതുമഖങ്ങളാണ് രംഗത്തുള്ളത്. യുഡിഎഫിന് നാലിടത്ത് ശക്തമായ റിബ്ബല്‍ ശല്യമുണ്ടെങ്കിലും തുടര്‍ ഭരണം സാധ്യമാക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്. പിന്നീട് ബിജെപിയംഗവും ഒരു സ്വതന്ത്രനും യുഡിഎഫിലെത്തിയത്തോടെ 29 പേരായിരുന്നു ഭരണപക്ഷത്ത്. […]
Read more

