സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 13, 2025

Year : 2026

കുതിരവട്ടത്ത് ഇടത് കോട്ട തകർത്ത് എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ കുതിരവട്ടം വാർഡിൽ ഇടത് കോട്ട തകർത്ത് എൻ.ഡി.എ വിജയം പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷനിലെ 28-ാം വാർഡായ കുതിരവട്ടത്താണ് എൻ.ഡി.എ മിന്നും വിജയം കരസ്ഥമാക്കിയത്. എൻ.ഡി.എയുടെ കുതിരവട്ടം വാർഡിലെ കന്നി വിജയം കൂടിയാണിത്. തനിക്ക് ഈ മിന്നും വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദിയും കടപ്പാടും ഉണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രീമതി ഇന്ദിരാ കൃഷ്ണൻ പറഞ്ഞു.
Read more

പെരുമണ്ണയിൽ യുഡിഎഫ് മുന്നേറ്റം; ശക്തമായ ഭൂരിപക്ഷത്തോടെ വിജയം

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ വിജയം നേടി. 22 വാർഡുകളിലായി നടന്ന ശക്തമായ മത്സരം അവസാനിക്കുമ്പോൾ 15 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചാണ് പഞ്ചായത്ത് ഭരണം സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽഡിഎഫിനാണ് വിജയിക്കാനായത്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടം മുതൽ തന്നെ യുഡിഎഫ് ലീഡ് നിലനിർത്തിയിരുന്നു. വിവിധ വാർഡുകളിൽ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വികസന പ്രവർത്തനങ്ങൾക്കും പൊതുസേവനങ്ങൾക്കും മുൻഗണന നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു. ജനവിശ്വാസം ലഭിച്ചതിന് നന്ദി അറിയിച്ച യു.ഡി.എഫ് നേതൃത്വം, പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി […]
Read more

ഗുരുവായൂരിൽ ബിജെപി നില മെച്ചപ്പെട്ടു; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ

തൃശ്ശൂർ : ഗുരുവായൂരിൽ ബിജെപി നില മെച്ചപ്പെടുത്തിയതായി പാർട്ടി നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിജയം രണ്ട് സീറ്റുകളിൽ ഒതുങ്ങിയെങ്കിലും, പതിമൂന്ന് വാർഡുകളിൽ രണ്ടാം സ്ഥാനം നേടിയതിനെ മികച്ച മുന്നേറ്റമായാണ് നേതൃത്വം കാണുന്നത്. നിരവധി വാർഡുകളിൽ വളരെ നേരിയ വോട്ടു വ്യത്യാസത്തിലാണ് വിജയം നഷ്ടമായത്. ഈ പ്രകടനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന് നേതൃത്വത്തിന് ആത്മവിശ്വാസമുണ്ട്.
Read more

കോഴിക്കോട് മേയറുടെ വാർഡ് എൻഡിഎ പിടിച്ചെടുത്തു

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ മേയറുടെ വാർഡ് എൻ.ഡി.എ പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷനിലെ മേയറായ ശ്രീമതി ബീനാ ഫിലിപ്പിന്റെ വാർഡായ പൊറ്റമ്മൽ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീ ടി.റനീഷ് പിടിച്ചെടുത്തു. എൻ.ഡി.എ യുടെ പുതിയറ വാർഡ് കൗൺസിലർ കൂടി ആണ് ടി. റനീഷ്.
Read more

പന്നിയങ്കരയിൽ ജയം പിടിച്ചെടുത്തു എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കര വാർഡിൽ എൻ.ഡി.എയ്ക്ക് ജയം. കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് എൻ.ഡി.എ പിടിച്ചെടുത്തു. എൻ.ഡി.എയുടെ നമ്പിടി നാരായണൻ ആണ് ജയിച്ചത്. ഈ തവണ ബി.ജെ.പി പ്രതീക്ഷ വെച്ച വാർഡുകളിൽ ഒന്നായിരുന്നു പന്നിയങ്കര വാർഡ്.
Read more

കോഴിക്കോട് മാവൂരിൽ യുഡിഎഫ് മുന്നേറ്റം

കോഴിക്കോട് :മാവൂർ ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ യുഡിഎഫിന് ശക്തമായ മുന്നേറ്റം ലഭിച്ചു. ആകെ 19 വാർഡുകളിൽ 10 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 5 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മലപ്രം, മേച്ചേരിക്കുന്ന്, കന്നിപ്പറമ്പ്, അടുവാട്, തത്തൂർ പൊയിൽ എന്നീ വാർഡുകളിലാണ് എൽഡിഎഫ് വിജയം നേടിയത്. വളയന്നൂർ, ചെറുപ്പ, കുറ്റിക്കടവ്, തെങ്ങിലക്കടവ്, പള്ളിയോൾ, കണിയാത്ത് തുടങ്ങിയ വാർഡുകളിൽ യുഡിഎഫിനാണ് ജയം. ശേഷിക്കുന്ന വാർഡുകളിലെ ഫലങ്ങൾ പ്രഖ്യാപനം തുടരുകയാണ്.
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിച്ചു യുഡിഎഫ് ; എൽഡിഎഫിന് കനത്ത തിരിച്ചടി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 23 സീറ്റുകളിൽ 17-ഉം നേടി ആധികാരിക വിജയം ഉറപ്പിച്ചപ്പോൾ, കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം)-ന്റെ പിൻബലത്തിൽ ഭരണം നേടിയ എൽഡിഎഫിന് ആറ് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിനാണ് ഇതോടെ കനത്ത തിരിച്ചടിയേറ്റത്. ജനപക്ഷം ലയിച്ചിട്ടും കഴിഞ്ഞ തവണ ലഭിച്ച ഏക സീറ്റ് നിലനിർത്താൻ എൻഡിഎയ്ക്ക് സാധിച്ചില്ല. കേരള കോൺഗ്രസ് എമ്മിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഘടകകക്ഷികൾക്ക് കഴിഞ്ഞ തവണ നൽകിയ രണ്ട് […]
Read more

കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ യുഡിഎഫിന് ജയം

കോഴിക്കോട് : കോഴിക്കോട് കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ 1-ാം വാർഡിൽ യു.ഡി.എഫിന് ജയം. കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വത്സൻ കുന്നത്താണ് ജയിച്ചത്. കോൺഗ്രസ്സിന്റെ കുത്തക വാർഡ് കൂടിയാണിത്.
Read more

20 വർഷത്തെ യുഡിഎഫ് ഭരണത്തിന് വിരാമം

കോഴിക്കോട്: ഇരുപത് വർഷമായി യുഡിഎഫ് നിയന്ത്രണത്തിലായിരുന്ന വാണിമേൽ ഗ്രാമപഞ്ചായത്ത് ഇനി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ നിർണായക വിജയം പഞ്ചായത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്നതായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ വികസന പ്രതീക്ഷകളും ക്ഷേമപ്രവർത്തനങ്ങൾക്കും നൽകിയ പിന്തുണയാണ് എൽഡിഎഫിന് ശക്തമായ മുന്നേറ്റം നൽകിയത്. ഭരണത്തിൽ സുതാര്യതയും ജനകീയതയും ഉറപ്പാക്കുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ പദ്ധതികളും ജനപങ്കാളിത്തം വർധിപ്പിക്കുന്ന നടപടികളും ഉടൻ നടപ്പാക്കുമെന്ന് വിജയാനന്തര പ്രതികരണത്തിൽ നേതാക്കൾ വ്യക്തമാക്കി.
Read more

ചാവക്കാട് നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി

തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 33 സീറ്റുകളുള്ള നഗരസഭയിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. യു.ഡി.എഫിന് 12 സീറ്റുകളാണ് ലഭിച്ചത്. തുടർച്ചയായ വികസന പ്രവർത്തനങ്ങളും ജനകീയ പദ്ധതികളുമാണ് എൽ.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കൾ പ്രതികരിച്ചു. ഫല പ്രഖ്യാപനത്തിന് പിന്നാലെ നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വിജയാഘോഷം നടത്തി. വിജയികൾ : 01 ഷാജി ടി. എം (യുഡിഎഫ്)02 വി. ജി. സഹദേവൻ (എൽഡിഎഫ്)03 കെ. എച്ച്. സലാം (എൽഡിഎഫ്)04 സഫൂറ […]
Read more

Recent News

Advertisement