സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 21, 2026

Year : 2026

വഖഫ് ബോര്‍ഡ് പുനസംഘനടയില്‍ മുതവല്ലിമാരെ പരിഗണിക്കണം

മലപ്പുറം: വഖഫ് ബോര്‍ഡ് പുന സംഘടനയില്‍ പുരാതന മുസ്ലീം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം […]
Read more

കണ്ണൂര്‍ സെൻട്രല്‍ പരിസരത്തും ജയില്‍ വളപ്പിലും രാപ്പകലില്ലാതെ മാലിന്യം തള്ളുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിനു മുൻവശത്തുള്ള ജയില്‍ വളപ്പിന്‍റെ പിറക് വശത്തും റോഡിലുമായി മാലിന്യങ്ങള്‍ തള്ളുന്നത് പ്രദേശവാസികള്‍ക്കു ദുരിതമായിരിക്കുകയാണ്. ജയ് ജവാൻ റോഡിനോടു ചേർന്ന പറന്പിലും റോഡരികിലുമായാണ് വാഹനങ്ങളിലും മറ്റുമായി ദൂര ദിക്കുകളിലുള്ളവർ രാപ്പകല്‍ വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടിടുന്നത്. ഇന്നു രാവിലെ ജയില്‍ വളപ്പില്‍ കുട്ടികളുടെ ഡയപ്പറുകള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കൊണ്ടു വന്നു തള്ളിയത്. കാക്കകളും മറ്റും ഇവ കൊത്തി കിണറുകളിലും മറ്റും കൊണ്ടിടാനുള്ള സാധ്യത ഏറെയാണെന്നത് സമീപത്തെ വീട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനു മുമ്പും സമാന സംഭവമുണ്ടായിരുന്നു. […]
Read more

ഡി അഡിഷൻ സെന്‍ററില്‍ പ്രവേശിപ്പിച്ചതിന്‍റെ വൈരാഗ്യം; മാട്ടൂലിൽ ഫോൺ നമ്പർ ചോദിച്ചെത്തി കുത്തി പരിക്കേൽപ്പിച്ചു

കണ്ണൂർ: മാട്ടൂലിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദ് സ്വദേശി ഹിബദുള്ള (34) ക്കാണ് കുത്തേറ്റത്. മാട്ടൂൽ നോർത്ത് കാവിലെ പറമ്പ് സ്വദേശി സി.കെ. റസാഖ് (24) ആണ് അക്രമം നടത്തിയത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഹിബദുള്ളയുടെ അടുത്തെത്തിയ റസാഖ് ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഫോണ്‍ നമ്പർ ഹിബത്തുള്ള നല്‍കിയില്ല. ഇതോടെ പ്രകോപിതനായി കത്തികൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടി പഴയങ്ങാടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും പോലീസ് പിന്നീട് വിട്ടയച്ചതായും […]
Read more

ശബരിമല സ്വർണക്കൊള്ള; എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും

തിരുവനന്തപുരo: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികൾ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. ഇവയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയക്കും. പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ച വസ്തുക്കളുടെയും പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ടും പരിശോധന നടത്തും. അയ്യപ്പ ചരിതം കൊത്തിയ സ്വർണ്ണപ്പാളികളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ […]
Read more

ക്ഷേത്രോത്സവത്തിനിടെ ആർ എസ് എസ് ഗണഗീതം പാടി; കണ്ണാടിപറമ്പിൽ സ്റ്റേജില്‍ കയറി പാട്ട് നിര്‍ത്തിച്ച്‌ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടർന്ന് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇടപെട്ട് പാട്ട് നിർത്തിച്ചു.കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിനിടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നുള്ള ഗായക സംഘം ഗാനമേളക്കിടെ ഗണഗീതം ആലപിക്കുകയായിരുന്നു.ഇന്നലെ രാത്രി നടന്ന ഗാനമേളയില്‍ ‘പരമ പവിത്രമതാമീ മണ്ണില്‍’ എന്ന ഗണഗീതം പാടുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചത്. പിന്നാലെ സിപിഐഎം പ്രവർത്തകരും ഇടപെട്ടതോടെ, പാട്ട് പൂർണമായി ആലപിക്കാതെ ഗായകസംഘം ഗാനം അവസാനിപ്പിക്കുകയായിരുന്നു. അമ്പലങ്ങളെ കേന്ദ്രീകരിച്ച്‌ ആർഎസ്‌എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഗണഗീതം പാടിപ്പിച്ചതെന്ന […]
Read more

മകര ചൊവ്വ ആഘോഷം ഭക്തി നിർഭരം; ഷൊർണൂരിലെ കണയം കുറുമ്പ് ഭഗവതി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടന്നു

പാലക്കാട്: ഷൊർണൂരിലെ കണയം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും മകര ചൊവ്വയോടനുബന്ധിച്ച് നടത്തി വരാറുള്ള വിശേഷാൽ പൂജകളും പൊങ്കാല സമർപ്പണവും നടന്നു. മേൽശാന്തി തൊടിച്ചിൽ മഠത്തിൽ സുരേന്ദ്രൻ എമ്പ്രാന്തിരിയുടെ കാർമ്മികത്ത്വത്തിൽ വിശേഷാൽ പൂജകളും. ആവേൻ വെളിച്ചപ്പാടിൻ്റെ മേൽനോട്ടത്തിൽ തട്ടകത്തമ്മയുടെ തിരുമുറ്റത്ത് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നിരവധി ഭക്തർ പൊങ്കാല സമർപ്പണവും നടത്തി. കണയം ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ നേതൃത്വം നൽകി.ജനുവരി 21 ന് പ്രതിഷ്ഠാദിനവും , 23ന് കൊടിയേറ്റവും ഫെബ്രുവരി 11 ന് കാളവേലയും […]
Read more

Recent News

Advertisement