Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; മംഗളൂരുവിൽ 26കാരി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മംഗളൂരു: ഹാേസ്റ്റലിലെ ഒപ്പം താമസിച്ചിരുന്ന യുവതി വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത നഴ്‌സ് അറസ്റ്റിൽ.ചിക്കമംഗളൂരു സ്വദേശിനി നിരീക്ഷയാണ് അറസ്റ്റിലായത്. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിക്കുമെന്ന് നിരീക്ഷ ഭീഷണിപ്പെടുത്തിയതായും യുവതി കദ്രി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. നിരീക്ഷ ഇപ്പോൾ റിമാൻഡിലാണ്. സംശയം തോന്നാത്ത രീതിയിലായിരുന്നു ദൃശ്യങ്ങൾ പകർത്തിയിരുന്നത്.

ഈ അടുത്തിടെ ഉഡുപ്പി സ്വദേശിയായ എക്‌സ്റേ ടെക്‌നീഷ്യൻ മംഗളൂരുവിൽ ജീവനൊടുക്കിയിരുന്നു. ഹണിട്രാപ്പിനെത്തുടർന്നാണ് ഇതെന്നും സംഭവത്തിന് പിന്നിൽ നിരീക്ഷയ്ക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിരീക്ഷയുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്നും സ്വകാര്യദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഫാേൺസംഭാഷണം റെക്കോർഡ് ചെയ്ത് നിരവധി പേരിൽ നിന്ന് പണംതട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer