സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

48കാരിയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടി; സംഭവം തിരുവനന്തപുരത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 48 കാരിയെകൊന്ന് കുഴിച്ചുകൂടി. പനച്ചമൂട്ടിൽ കാണാതായ 48കാരിയെയാണ് കൊന്ന ശേഷം കുഴിച്ചുകൂടിയത്. പനച്ചമൂട് സ്വദേശി പ്രിയവദയെയാണ് കൊന്നശേഷം വീടിന് സമീപം കസ്റ്റഡിയിലുള്ള അയൽവാസിയായ വിനോദ് കുഴിച്ച് മൂടിയത്. വിനോദ് കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

വിനോദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചേക്കും. രണ്ടു ദിവസം മുമ്പാണ് പ്രിയവദയെ കാണാതായത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അയൽവാസിയായ വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് പ്രിയവദയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായി വിനോദ് മൊഴി നൽകിയത്. നാട്ടുകാരാണണ് പ്രിയവദയെ കാണാതായത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

കേസ് അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള വിനോദിന്‍റെ മകളുടെ മൊഴിയാണ് നിര്‍ണായകമായത്. കട്ടിലിന് താഴെ ഒരു കൈകണ്ടുവെന്ന കുട്ടിയുടെ മൊഴിയാണ് വഴിത്തിരിവായത്. തുടര്‍ന്നാണ് വിനോദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതും കുറ്റസമ്മത മൊഴി നൽകുന്നതും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.