കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടം പുതിയ റെക്കോര്‍ഡിട്ടു. 51 കോടി കാഴ്ച്ചക്കാരുമായി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ് ഇട്ടത്. ഇന്ത്യ-പാകിസ്ഥാന്‍ (47 കോടി) റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ച് ഒരു വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയി മാറിയതും സഞ്ജു സാംസന്റെ കരിയര്‍ ബെസ്റ്റ് ബാറ്റിങ്ങും കൂടി ചേര്‍ന്നപ്പോള്‍ ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകൡലുമായി ഒരു ക്രിക്കറ്റ് മത്സരം ഇത്രയുമധികം ആളുകള്‍ കാണുന്നത് ഇതാദ്യമായി സംഭവിച്ചു.






