ചെന്നൈ: തമിഴ്നാട് തെങ്കാശിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. രണ്ട് പ്രൈവറ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
മധുരയിൽ നിന്നും ചെങ്കോട്ടയാക്ക് പോകുന്ന ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബസിന്റെയും മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.








