പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് (CIL) മാനേജ്‌മെന്റ് ട്രെയിനി തസ്തികകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. 9 വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 7 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 30 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം പ്രായ ഇളവ് ലഭിക്കും.
കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ (CBT) വഴിയായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ മാനേജ്‌മെന്റ് ട്രെയിനിയായി നിയമിക്കും. പരിശീലന കാലയളവില്‍ പ്രതിമാസം 60,000 – 1,80,000 രൂപ ശമ്പള സ്‌കെയിലില്‍ ആയിരിക്കും നിയമനം. ഒരു വര്‍ഷത്തെ ട്രെയിനിങും പ്രൊബേഷന്‍ കാലയളവും വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഉദ്യോഗാര്‍ഥികളെ ഓഫീസര്‍ (ഡിസിപ്ലിന്‍) തസ്തികയില്‍ സ്ഥിരപ്പെടുത്തും.
ഒഴിവുകള്‍
സിവില്‍ – 178 ഒഴിവുകള്‍
ഇലക്ട്രിക്കല്‍ – 221 ഒഴിവുകള്‍
മെക്കാനിക്കല്‍ – 145 ഒഴിവുകള്‍
സിസ്റ്റം (ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്) – 43 ഒഴിവുകള്‍
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ – 38 ഒഴിവുകള്‍
ജിയോളജി – 15 ഒഴിവുകള്‍
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് – 11 ഒഴിവുകള്‍
രാജ്ഭാഷ (ഹിന്ദി) – 5 ഒഴിവുകള്‍
കമ്പനി സെക്രട്ടറി – 4 ഒഴിവുകള്‍
കൂടുതൽ വിവരങ്ങൾക്ക്- https://d3u7ubx0okog7j.cloudfront.net/documents/Advertisement_03_2026_dated_05.05.2026.pdf






