ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. . സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്, വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്ന മത്സരമാണ് ആദ്യം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ്.
വിജയവഴിയില്‍ തിരിച്ചെത്തുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ലക്ഷ്യം. തുടരെ രണ്ട് ജയങ്ങള്‍ക്ക് ശേഷം വീണ്ടും തോല്‍വിയുടെ കൈപ്പറിഞ്ഞ നില്‍ക്കുകയാണ് സഞ്ജുവും കൂട്ടരും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. അതേസമയം, മത്സരം എതിരാളിയുടെ തട്ടകത്തിലായതിന്റെ ആശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. കാരണം, ആര്‍സിബി സീസണില്‍ തോറ്റ രണ്ട് കളിയും ഹോം ഗ്രൗണ്ടിലായിരുന്നു. രാജസ്ഥാന്റെ മൈതാനമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നാലാം ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ് രജത് പാട്ടിഥാറും സംഘവും.
രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ തോല്‍വിയറിയാത്ത ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സ്. അഞ്ചാം ജയത്തോടെ പ്ലേ ഓഫിനോട് അടുക്കുകയാണ് അക്സര്‍ പട്ടേലിന്റെയും ടീമിന്റെയും ലക്ഷ്യം. അതേസമയം, ഹാട്രിക് തോല്‍വി ഒഴിവാക്കണം മുംബൈ ഇന്ത്യന്‍സിന്. അഞ്ച് കളിയില്‍ നാലും തോറ്റ ഹാര്‍ദികിന്റെ ടീമിന് വെറും രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇഷ്ട എതിരാളികളിലൊന്നായ ഡല്‍ഹിക്കെതിരെ രോഹിത് ശര്‍മ്മ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയില്‍ ആരാധകരും കാത്തിരിപ്പിലാണ്.






