തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്.
‘വിൻസിയുമായും അവരുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലായെന്നും’ ഷൈനിൻ്റെ കുടുംബം പറയുന്നു.
വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലായെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം വെളിപ്പെടുത്തി. വിഷയത്തെ പറ്റി ക്യാമറയ്ക്ക് മുൻപിൽ സംസാരിക്കാൻ താൽപര്യമില്ലെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൊക്കെയിന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടത്. 2015 ജനുവരി 30 നായിരുന്നു കൊച്ചി കടവന്ത്രയില്‍ നടത്തിയ റെയ്ഡില്‍ ആയിരുന്നു ഷൈനും മോഡലുകളും കൊക്കൈനുമായി പിടിയിലാവുന്നത്.






