എട്ട് ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികയല്‍ ആരംഭിച്ചെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍യാദവ്.ബോട്‌സ്വാന,കെനിയ ന്നെിവിടങ്ങളില്‍ നിന്ന് രണ്ട് ഘട്ടങ്ങളായാണ് എട്ട് ചീറ്റകളെ എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.മെയ് മാസത്തോടെ ബോട്‌സ്വാനയില്‍ നിന്ന് നാല് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയുണ്ട്. ഇതിനുശേഷം, നാല് ചീറ്റകളെ കൂടി കൊണ്ടുവരും. നിലവില്‍ ഇന്ത്യയും കെനിയയും തമ്മിലുള്ള ഒരു കരാറില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നു’മാണ് എന്‍ടിസിഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.






