തൃശൂര്‍: നായ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ കൊലപാതകം. കോടശ്ശേരി സ്വദേശി ഷിജുവാണ്(42) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയല്‍വാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷിജുവിന്റെ വളര്‍ത്തുനായ അന്തോണിയുടെ വീട്ടില്‍ കയറിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മദ്യലഹരിയിലായിരുന്ന അന്തോണി ഷിജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.






