ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെയാണ് ഹര്‍ജി. സമാനമായ തമിഴ്നാടിന്റെ ഹര്‍ജിയില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് സജീവ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെയാണ് ഹര്‍ജി പരിഗണനക്കെത്തുന്നത്.
ജസ്റ്റിസ്മാരായ പി എസ് നരസിംഹ, ജ്യോതിമാല ഭാഗ്ചി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.കഴിഞ്ഞ തവണ ഹര്‍ജി ഇതേ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നിരുന്നില്ല. തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല ഉള്‍പ്പെട്ട ബെഞ്ചിലേക്ക് ഹര്‍ജി മാറ്റണമെന്ന് കേരളത്തിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജുനയ്ക്ക് മുന്പില് വെച്ചത്്
അതേസമയം തമിഴ്നാടിന്റെ ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിനും ബാധകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അറ്റോണി ജനറല്‍ ആര് വെങ്കിട്ട രമണി അറിയിച്ചു. അടുത്ത വാദം കേള്ക്കെലില് തീരുമാനമെടുക്കാം എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഹര്‍ജി മെയ് 13 ലേക്ക് പോസ്റ്റ് ചെയ്തിരുന്നു.






