റിയാദ്: ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം പറഞ്ഞു.
ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി. കാലാവധി അവസാനിച്ചിട്ടും തിരികെ പോകാത്ത തീർഥാടകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാതെ ഇരുന്നാൽ ഹജ്ജ്, ഉംറ സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ്ജ് മന്ത്രാലയം വൃക്തമാക്കി.






