കൊച്ചി: മലയാള സിനിമയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ആ നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. കൊച്ചിയില്‍ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിനിടയിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.
”മലയാളസിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.” ലിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ.
അതേസമയം ലിസ്റ്റിന്റെ പ്രസ്താവനക്ക് പിന്നാലെ നിരവധി പേരാണ് ലിസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കൃത്യമായ കാരണം പറയാതെയുള്ള ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനേ സഹായിക്കൂ എന്നാണ് പലരുടെയും പ്രതികരണം. പുതിയ സിനിമയുടെ പ്രൊമോഷന്‍ വല്ലതും ആണോ എന്നും ചോദിച്ചവരുണ്ട്.






