സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഭീഷണി മുഴക്കുന്നവരെ കാണുന്നുണ്ട്, പ്രശ്‌നമുണ്ടായപ്പോള്‍ കൂടെനിന്നത് പ്രേക്ഷകര്‍; ലിസ്റ്റിന്‍ വിഷയത്തില്‍ പ്രതികരിച്ച് നിവിന്‍പോളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ പരോക്ഷപ്രതികരണവുമായി നടന്‍ നിവിന്‍ പോളി. സ്വന്തം കാര്യംമാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിന് ഉടമയാവുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നടി മഞ്ജു വാര്യരും പരിപാടിയില്‍ അതിഥിയായി പങ്കെടുത്തിരുന്നു.

‘വരുന്ന വഴി ഒരു ഫ്ളെക്സ് ബോര്‍ഡ് കണ്ടു. നല്ല ഹൃദയമുണ്ടാവട്ടെ എന്നാണ് ഫ്ളെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. എല്ലാവര്‍ക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ലകാര്യമാണ്. അങ്ങനെയുള്ള ഒരുപാടുപേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരേയും ജീവിതത്തില്‍ അഭിമുഖിക്കേണ്ടിവരാറുണ്ട്. സ്വന്തംകാര്യംമാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന അങ്ങനെയുള്ള രീതിയിലുള്ള ആളുകളും നമ്മള്‍ മുമ്പില്‍ കാണുന്നുണ്ട്. അവരോട് എല്ലാവരോടും എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുമ്പോട്ടുപോവാന്‍ എല്ലാവര്‍ക്കും സാധിക്കും’, എന്നായിരുന്നു നിവിന്റെ വാക്കുകള്‍.

‘എനിക്ക് കഴിഞ്ഞവര്‍ഷം ഒരു പ്രശ്നമുണ്ടായപ്പോള്‍ എന്റെ കൂടെ ഏറ്റവും കൂടുതല്‍ നിന്നത് പ്രേക്ഷകരാണ്. ജനങ്ങളാണ്, നിങ്ങളാണ് നിന്നത്. ഞാന്‍ ഏത് വേദിയില്‍ പോയാലും എല്ലാവരോടും നന്ദി പറയാറുണ്ട്, നിങ്ങളോടും നന്ദി പറയുകയാണ്. ഒരുസംശയവും തോന്നാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. സ്ത്രീ- പുരുഷ വേര്‍തിരിവില്ലാതെ എല്ലാവരും എന്റെ കൂടെ നിന്നിരുന്നു. അതിന് എല്ലാവരോടും നന്ദി. പുതിയ നല്ല സിനിമകളുമായി ഇനിയും നിങ്ങളുടെ മുന്നില്‍ വരും’, നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍ വിവാദമായിരുന്നു. നടന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. നടന്‍ ഇനിയും തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.

ലിസ്റ്റിന്റെ ആരോപണം നിവിന്‍ പോളിക്കെതിരെയാണെന്ന് പിന്നാലെ വ്യാപകപ്രചാരണമുണ്ടായി. ലിസ്റ്റിന്‍ നിര്‍മിക്കുന്ന ‘ബേബി ഗേള്‍’ എന്ന ചിത്രത്തില്‍ നിന്ന് നായകനായ നിവിന്‍ പോളി ഇറങ്ങിപ്പോയതാണ് ലിസ്റ്റിനെ പ്രകോപിപ്പിച്ചത് എന്നായിരുന്നു പ്രചാരണം.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.