ചെന്നൈ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്നു പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കു പുനഃപരീക്ഷ നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയും മറുപടി നല്‍കുംവരെയാണു ഫലം തടഞ്ഞത്.
45 മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്നു പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. കേസ് ജൂണ്‍ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 4നാണു പരീക്ഷ നടന്നത്.






