കോഴിക്കോട്: കല്യാണ വീട്ടിൽ വൻ മോഷണം. കോഴിക്കോട് പേരാമ്പ്രയാണ് സംഭവം. കോറോത്ത് സ്വദേശിയായ സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വീട്ടിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. വീട്ടിലുണ്ടായിരുന്ന 20 ലക്ഷം രൂപയാണ് മോഷണം പോയത്.
അടുക്കള വാതിലിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയത്. പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്താത്തതിനാൽ എത്ര തുക നഷ്ടമായി എന്ന് കണക്കാക്കാനാവില്ല. പന്തൽ പൊളിക്കാനെത്തിയവരാണ് പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 10.30 ഓടെ സദാനന്ദനും ഭാര്യയും മകനും ഉറങ്ങിയിരുന്നു. മോഷണ വിവരം അറിയിച്ചതിനെ തുടർന്ന പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, ഫിങ്കൽ പ്രിൻ്റ് വിധഗ്ധരും വീട്ടിൽ പരിശോധ നടത്തി. വീട്ടുകാരെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.






