Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം:കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രികനായ രാമപുരം കരിക്കനാട്ട് വിഷ്ണുവാണ് (28) അത്ഭുതകരമായി രക്ഷപ്പെട്ടത്.

പെരുമ്പാവൂർ– തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു പെട്ടെന്ന് റോഡിലേക്കിറങ്ങിയതോടെ ബ്രേക്ക് പിടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിഷ്ണു ബസിനടിയിലേക്ക് വീണെങ്കിലും അപകടം ഒഴിവായി.പരുക്കേറ്റ വിഷ്ണുവിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.

Recent News

Advertisement
WhiteswanTV Footer